പെട്ടെന്ന് അവൻ കണ്ണുകൾ തുറന്നു…………..
അവന്റെ കണ്ണിൽ ഒരു ഭാവം നിറഞ്ഞു നിന്നു…………..
പൈശാചികത…………….
അവൻ എണീറ്റു…………….
അവന്റെ പിറകിലെ ഫാൾക്കൻ പക്ഷിയുടെ ടാറ്റൂ വെളിവായി…………..
☠️☠️☠️☠️☠️☠️☠️☠️☠️☠️☠️☠️
രാത്രി…………….
ഇരുട്ട്…………….
അന്ധകാരം………
ചെകുത്താൻ വേലയ്ക്കിറങ്ങുന്ന രാവ്………….
സമർ ജീപ്പിൽ നിന്നിറങ്ങി നടന്നു………….
ആ ഇരുട്ടിലൂടെ ഒരു ലക്‌ഷ്യം മുന്നിൽ കണ്ടവൻ നടന്നു…………..
ഒടുവിൽ അവന്റെ കാലുകൾ നിന്നു………….
ലൈറ്റുകളാൽ അലങ്കരിച്ച ഒരു പേര് സമർ കണ്ടു………..
കാമിനി ഡിസ്കോ ബാർ…………..
അതിൽ നിന്ന് കണ്ണെടുത്ത ശേഷം അവൻ ബാറിന്റെ അവിടേക്ക് നോക്കി………….
കുറേ ആളുകൾ അവിടെ നിൽക്കുന്നുണ്ടായിരുന്നു…………..ഉള്ളിലും പിന്നെ പുറത്തും………….
സമർ ഒരു നിമിഷം അവിടേക്ക് തന്നെ നോക്കി നിന്നു…………..
“ആളുകൾ കൂടുതലാണല്ലോ……………”………….പെട്ടെന്നൊരാൾ സമറിനോട് പറഞ്ഞു………….
സമർ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി………….
തലയിൽ ഒരു കറുത്ത കോട്ടിട്ട ആൾ അവന്റെ അരികിൽ നിൽക്കുന്നുണ്ടായിരുന്നു……………..
“ഇനി കുറഞ്ഞോളും……………..”…………..അയാൾക്ക് മറുപടി കൊടുത്തിട്ട് സമർ ബാറിലേക്ക് നടന്നു…………..
സമർ ബാറിന്റെ ഉള്ളിൽ കയറി…………..
ആണുങ്ങളും പെണ്ണുങ്ങളുമായി കുറേ പേർ ഉള്ളിൽ ഉണ്ടായിരുന്നു…………..
കുറേ പേർ സീറ്റുകളിൽ ഇരുന്ന് മദ്യം നുണയുന്നത് സമർ കണ്ടു…………..
മറ്റു കുറേ പേർ ഡാൻസ് കളിക്കുകയായിരുന്നു……………..
പെണ്ണുങ്ങളുടെ ശരീരത്തിലൂടെ ഡാൻസ് കളിക്കുന്നവരുടെ കൈകൾ ഇഴയുന്നത് സമർ കണ്ടു……………
പക്ഷെ അതിലൊന്നും അവന്റെ കണ്ണുടക്കിയില്ല……………
സമറിന്റെ കണ്ണുകളുടെ ലക്ഷ്യസ്ഥാനം വേറെ ഒന്നായിരുന്നു…………..
ആ ലക്ഷ്യസ്ഥാനത്തെ അവന്റെ കണ്ണുകൾ തിരഞ്ഞുകൊണ്ടിരുന്നു………………….
ഒടുവിൽ അവൻ കണ്ടു…………….
അവനെ…………..
സുബ്ബണ്ണനെ…………….
സമറിന്റെ കണ്ണുകൾ ദേഷ്യത്താൽ കത്തിജ്വലിച്ചു……………..