ആത്രേയാ ജെയിംസിന് നേരെ തിരിഞ്ഞു…………..
“ഇനി എന്നെ തല്ലല്ലേ………….ഞാൻ ചത്തുപോകും……………”…………….ജെയിംസ് കൈകൂപ്പിക്കൊണ്ട് പറഞ്ഞു…………..
“ചാവാനോ………….എനിക്കിട്ട് നീ പണിഞ്ഞപ്പോ എനിക്ക് നഷ്ടം വന്ന പതിനഞ്ച് ലക്ഷം രൂപ വസൂലാക്കാതെ കാലനെ നിന്നെ ഞാൻ കാണിക്കൂല മുത്തേ……………”…………..ആത്രേയാ അവനോട് പറഞ്ഞു……………
“നിന്റെ നഷ്ടം ഞാൻ എന്റെ വീട് വിറ്റെങ്കിലും ഞാൻ നികത്തിക്കോളാം………..”………….ജെയിംസ് കരഞ്ഞുകൊണ്ട് പറഞ്ഞു………….
“നീ ഇത് പറയും എന്ന് എനിക്കറിയാമെടാ………….ശിവറാം ആ പേപ്പഴ്സ് എടുക്ക്………..”…………ആത്രേയാ ശിവറാമിനോട് പറഞ്ഞു…………..
ശിവറാം കാറിൽ നിന്ന് പേപ്പർ എടുത്തിട്ട് ആത്രേയയുടെ അടുത്തേക്ക് വന്നു……………
“ഇതെന്തിനാ………….”…………..ജെയിംസ് അതുകണ്ട് ചോദിച്ചു…………..
“നീ നിന്റെ വീട് എനിക്ക് എഴുതി തരാൻ പോകുവല്ലേ………….”…………….ആത്രേയാ പറഞ്ഞു…………
“ആത്രേയാ വേണ്ടാ……………..”………..ജെയിംസ് കൈകൂപ്പി……………
“വേണം ആത്രേയാ………….”………..ആത്രേയാ പറഞ്ഞു……………
ജെയിംസിനെ ബലമായി ആ പേപ്പഴ്സ് സൈൻ ചെയ്യിപ്പിച്ചു……………
“പതിനഞ്ച് ലക്ഷവുമായി നീ എന്ന് വരുന്നോ അന്ന് നിനക്കിത് തിരിച്ചു തരും…………എത്രയും വേഗം വന്നാൽ പലിശ അത്രയെങ്കിലും കുറയും……….”………..ആത്രേയാ അതും പറഞ്ഞിട്ട് കാറിനടുത്തേക്ക് നടന്നു…………….
പെട്ടെന്ന് ആത്രേയാ തിരിഞ്ഞു…………..
“ഇനി ഇതുപോലെ എന്തെങ്കിലും ഉടായിപ്പ് പണിയുമായി എന്റെ മുന്നിൽ വന്നു പെട്ടാൽ ശവപ്പെട്ടിയിൽ കയറ്റാൻ പോലും ഞാൻ ബാക്കി വെക്കില്ല……………..”…………ആത്രേയാ ദേഷ്യത്തോടെ പറഞ്ഞിട്ട് കാറിൽ കയറി…………..
കലുഷിതമായ മനസ്സോടെ…………….
☠️☠️☠️☠️☠️☠️☠️☠️☠️☠️
https://youtu.be/1vs77qP0JHk must hear music
“റാംബോ………റാംബോ………..റാംബോ………..”
“റാംബോ………റാംബോ………..റാംബോ………..”
“റാംബോ………റാംബോ………..റാംബോ………..”
ആളുകൾ ആർത്തുവിളിച്ചുകൊണ്ടിരുന്നു……………….
കൈ അടിച്ചുകൊണ്ടിരുന്നു…………..
ചൂളം വിളിച്ചുകൊണ്ടിരുന്നു………………..
ഒരു ഭീമാകാരനായ മനുഷ്യൻ…………..
അയാളുടെ അടുത്തേക്ക് വേറെ ഒരാൾ ഓടി അടുത്തു…………..
ആ ഭീമാകാരനായ മനുഷ്യൻ ഓടി വന്നവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി…………..
ഓടി വന്നവൻ പറന്നുപോയി……………
അതുകണ്ട് ആളുകൾ പിന്നെയും ആർത്തുവിളിച്ചു…………..
“റാംബോ………റാംബോ………..റാംബോ………..”