“അതുതന്നെയാണ് എനിക്ക് നിന്നോടും പറയാനുള്ളത്…………അടങ്ങി ഒതുങ്ങി ഒരുഭാഗത്ത് ഇരുന്നോണം…………..ഇല്ലെങ്കി പിന്നേക്ക് വെച്ചിരിക്കുന്ന നിന്റെ ജീവൻ ഞാനിപ്പോ വന്നങ്ങ് എടുത്ത് പോരും…………..”………..സമർ ദേഷ്യത്തോടെ വാസിക്കിനോട് പറഞ്ഞു…………..
വാസിക്ക് അതുകേട്ട് ഭയന്നുവിറച്ചു………….. അവനിൽ നിന്ന് ഒരു അനക്കവും വന്നില്ല…………
സമറിന്റെ ഭീഷണി കേട്ട് ഹാർട്ട് അറ്റാക്ക് വന്ന് ചത്തുപോയോ എന്ന് അജയന് പോലും സംശയം വന്നു………..പിന്നെ ശ്വാസം ഒക്കെ എടുക്കുന്നത് കണ്ടപ്പോൾ ആണ് ആൾ ജീവനോടെ ബാക്കിയുണ്ടെന്ന് അജയന് മനസ്സിലായത്……………..
“അപ്പൊ പറഞ്ഞ പോലെ………..എന്റെ വഴിക്ക് കുറുക്കിട്ട് വരാൻ നിൽക്കരുത്…………വന്നാൽ നിന്റെ കഴുത്തിൽ ഞാൻ കുരുക്കിടും……… അവസാനത്തെ കുരുക്ക്…………..”…………സമർ പറഞ്ഞു…………..
അങ്ങേതലയ്ക്കൽ നിന്നും ഫോൺ കട്ടായ ശബ്ദം അവർ കേട്ടു………….
തന്റെ ഫോൺ വാസിക്കിന് കൊടുക്കാൻ തോന്നിയ നിമിഷത്തെ ഓർത്ത് അജയൻ സന്തോഷിച്ചു…………..
വാസിക്ക് ആണെങ്കിൽ എന്തിനാ ആ ഫോൺ കയ്യിൽ വാങ്ങിയെ എന്ന് ആലോചിച്ചു സങ്കടപ്പെട്ടു……………
സമർ തിരിച്ചുനടന്നു…………..
സമർ തിരിച്ചെത്തിയപ്പോഴേക്കും ഷാഹി ഉണർന്നിരുന്നു………….
ബുള്ളറ്റ് വന്നത് കണ്ടതും പെട്ടെന്ന് ഒരു മറവിൽ വണ്ടി പാർക്ക് ചെയ്തിട്ട് ഓടിയതാണ്………….
“എവിടെ പോയതാ…………”……….ഷാഹി അവനോട് ചോദിച്ചു…………..
സമർ ചെറുവിരൽ ഉയർത്തിക്കാണിച്ചു കൊടുത്തു………….
“ഇത്രയും നേരം………..”……….ഷാഹി ചോദിച്ചു………..
“ഹ്മ്……………”……….സമർ അതിന് മൂളിക്കൊടുത്തു……………
“ഇതെന്താ മുല്ലപ്പെരിയാർ ഡാമോ…………”…………ഷാഹി സമറിനെ കളിയാക്കി…………….
“നിനക്ക് ഇപ്പൊ അത് എന്താണെന്ന് ശരിക്കും അറിയണോ……………”………….സമർ കുസൃതിയോടെ ചോദിച്ചു………….
“അയ്യേ………എനിക്ക് അറിയണ്ടാ…………”…………..ഷാഹി പറഞ്ഞു………..
“എന്നാ പോയാലോ…………”………..സമർ പിന്നെയും കുസൃതി ചിരിയോടെ ചോദിച്ചു………….
“ഈ……….വൃത്തികെട്ടവൻ……………”……………ഷാഹി അവനോട് ഇളിച്ചുകാട്ടിക്കൊണ്ട് പറഞ്ഞു…………..
“ഈ…………”…………സമറും ഇളിച്ചുകാണിച്ചുകൊടുത്തു…………….
സമർ വണ്ടി മുന്നോട്ടെടുത്തു………..
❤️❤️❤️❤️❤️❤️❤️❤️❤️❤️
അങ്ങനെ ഞങ്ങൾ കൊച്ചിയിലെത്തി……………
ബാംഗ്ലൂർ പോലെ തന്നെ…………….
ബാംഗ്ലൂരിന്റെ അത്ര വരില്ലെങ്കിലും തിരക്കിൽ കൊച്ചി ഒട്ടും പിന്നിലല്ല……………..
ഇടയ്ക്കിടയ്ക്കുള്ള ട്രാഫിക് ജാമുകൾ നല്ലൊരു പണിയായിരുന്നു…………..