മൂന്നാമന് അതിന് മറുപടി ഇല്ലായിരുന്നു………..
രവി പെട്ടെന്ന് സ്നൈപ്പർ Dissemble ചെയ്തു…………
അത് ബാഗിലാക്കി………..എണീറ്റ് കുന്നിന് താഴേക്ക് നോക്കി………….
കുന്നിൻ താഴെയുള്ള നീണ്ട പുല്ലുകൾ അനങ്ങുന്നത് രവി കണ്ടു…………..
രവി ഭയന്ന് വിറച്ചു………..
രവി തിരിഞ്ഞോടി……………
രവി നിർത്താതെ ഓടി………….ഇടയ്ക്ക് അവൻ തിരിഞ്ഞുനോക്കുമ്പോഴും സമറിനെ കാണാത്തതിൽ ആശ്വാസം കൊണ്ടെങ്കിലും ഭയം അവന്റെ കാലുകളെ നിർത്തിച്ചില്ല………….
അവൻ നിർത്താതെ ഓടി………..
അവന്റെ തലയിൽ നിന്ന് വിയർപ്പുതുള്ളികൾ ഒഴുകി രവിയുടെ കണ്ണിനെ മറച്ചു…………..
രവി വിയർപ്പ് തുടച്ചു………പിന്നെയും ഓടി……………
“അവനെ കണ്ടോടാ……….”……….അപ്പോഴും അവർ കാളിൽ കണക്ടഡ് ആയിരുന്നു…………
“ഇല്ലയ്യാ………..പക്ഷെ എനിക്ക് പേടിയാകുന്നുണ്ട്………….”………….രവി പറഞ്ഞു………….
“ഓടി രക്ഷപ്പെട്………..നിർത്താതെ ഓടിക്കോ…………”………..മൂന്നാമൻ പറഞ്ഞു…………
രവി നിർത്താതെ ഓടിക്കൊണ്ടിരുന്നു…………..
അല്ലെങ്കിൽ ഭയം അവനെ എവിടെയും നിർത്തിച്ചില്ല………….
കുറേ നേരം ഓടിയ ശേഷം രവി ആകെ തളർന്നു………..
അവൻ പിന്നിലേക്ക് നോക്കി…………
ആരുമില്ല………….അവൻ പുറകെ ഇല്ല……………..
രവി ഒരു കലുങ്കിന്റെ അവിടെ തളർന്നിരുന്നു………….
അവൻ ഇടയ്ക്കിടയ്ക്ക് പിന്നിലേക്ക് നോക്കുന്നുണ്ടായിരുന്നു………………
പക്ഷെ സമറിനെ അവൻ കണ്ടില്ല…………..
അവൻ സ്വയം ആശ്വസിച്ചു…………..
“എന്തായെടാ………….”…………മൂന്നാമൻ ചോദിച്ചു…………
“രക്ഷപ്പെട്ടു അയ്യാ…………അവനെ കാണാൻ ഇല്ലാ………….”…………രവി കിതപ്പടക്കിക്കൊണ്ട് പറഞ്ഞു……………
മൂന്നാമൻ ചിരിച്ചുകൊണ്ട് അജയനെ നോക്കി…………
“അവൻ രക്ഷപ്പെട്ടെടാ………..നിന്റെ വേട്ടക്കാരൻ തോറ്റുപോയി………….”………….മൂന്നാമൻ ചിരിച്ചുകൊണ്ട് അജയനോട് പറഞ്ഞു……………
അതുകേട്ട് അജയന്റെ ചുണ്ടിൽ ഒരു ചിരി വിടർന്നു……….പക്ഷെ അതൊരിക്കലും രവി സമറിൽ നിന്ന് രക്ഷപ്പെട്ടതുകൊണ്ടായിരിക്കില്ല എന്ന് മൂന്നാമന് അറിയാമായിരുന്നു……………
“അതിന് വേട്ട ഇനിയും തീർന്നിട്ടില്ലല്ലോ………….”…………….ഒരു ഗൂഢസ്മിതം വിടർത്തിക്കൊണ്ട് അജയൻ മൂന്നാമനോട് പറഞ്ഞു…………..
പെട്ടെന്ന് ഒരു കൈ തന്റെ തോളിൽ പതിഞ്ഞത് രവി ഞെട്ടലോടെ അറിഞ്ഞു……………