ഇതിനിടയിൽ പല ലക്ഷ്യങ്ങളുമായി സമർ……….അതൊന്നും അറിയാതെ ഷാഹി……………
“കാറിൽ പോന്നാൽ മതിയായിരുന്നു……….”……………..കുറച്ചുനേരം കഴിഞ്ഞിട്ട് ഷാഹി പറഞ്ഞു…………
“അതെന്തേ…………..”……………ഡ്രൈവ് ചെയ്തുകൊണ്ട് തന്നെ സമർ ചോദിച്ചു……………
“അതല്ല മഴ പെയ്താൽ………….”………..ഷാഹി പറഞ്ഞു………
“നിനക്കല്ലേ മഴയോട് പ്രേമം ആണെന്ന് പറഞ്ഞത്……………”………….സമർ അവളോട് ചോദിച്ചു…………
“അതല്ല………….മഴ പെയ്താൽ സ്റ്റോപ്പിട്ട് സ്റ്റോപ്പിട്ട് പോകേണ്ടി വരില്ലേ…………..”………..ഷാഹി ചോദിച്ചു…………
“ഓഹോ………….”………..
“ഏത് യാത്രയും അതിന് ഭംഗി കിട്ടുന്നത് ഇങ്ങനെ ഇടയ്ക്ക് സ്റ്റോപ്പിട്ട് സ്റ്റോപ്പിട്ട് പോകുമ്പോൾ ആണ്………… ഇവിടുന്ന് നേരെ അങ്ങ് എത്തിയാൽ മതി എന്നുണ്ടെൽ പിന്നെ വല്ല ട്രെയിനിനും പോയാൽ പോരെ…………”…………സമർ അവളോട് ചോദിച്ചു…………..
“എന്താ ട്രെയിനിന് സ്റ്റോപ്പൊന്നും ഇല്ലേ………..”………സമർ കേൾക്കാതെ ഒരു വശത്തേക്ക് ചരിഞ്ഞുകൊണ്ട് ഷാഹി ചിണുങ്ങി………….
“എന്ത്………….”……….അവൾ എന്തോ പിറുപിറുത്തത് കേട്ടെങ്കിലും ഒന്നും മനസ്സിലാകാഞ്ഞിട്ട് അവളോട് സമർ ചോദിച്ചു……………
“ഒന്നൂല്ലോ…………..”………..ഷാഹി കൈകൂപ്പിക്കൊണ്ട് പറഞ്ഞു……………
ഷാഹി ചോദിച്ചു അധികം കഴിഞ്ഞില്ല…………..മഴ പെയ്തു…………..
മഴതുള്ളി സമറിന്റെ മേൽ വീണപ്പോൾ സമർ ഷാഹിയെ ഒരു നോട്ടം നോക്കി…………..
ഈ കുരുപ്പിന് കരിനാക്കാണോ…………..
ഇതൊക്കെ ഞാൻ എത്ര കണ്ടതാ എന്ന ഭാവത്തിൽ ഷാഹി മുഖം വെട്ടിച്ചു………..
സമർ ഒരു ഹോട്ടലിന്റെ പാർക്കിങ്ങിലേക്ക് വണ്ടി ഇട്ടു…………..
ഷാഹി പുറത്തേക്കിറങ്ങി ബിൽഡിങ്ങിൽ നിന്നും വീഴുന്ന മഴത്തുള്ളികളെ നോക്കി നിന്നു………..
വരിവരിയായി വീഴുന്ന ആ മഴത്തുള്ളികളിലൂടെ അവൾ പുറത്തേക്ക് നോക്കി നിന്നു…………
അവൾ പതിയെ ആ മഴത്തുള്ളികൾ വീഴുന്നതിന് അടുത്തുചെന്ന് അവയെ തട്ടിത്തെറിപ്പിക്കാൻ തുടങ്ങി…………
സമർ അവളുടെ കുറുമ്പ് ആസ്വദിച്ചു നിന്നു………….
കുറച്ചുകഴിഞ്ഞും മഴ തോരുന്നില്ല എന്ന് കണ്ടപ്പോൾ സമർ ഷാഹിയെ മഴത്തുള്ളികളെ ഉപദ്രവിക്കുന്നതിൽ നിന്നും രക്ഷപ്പെടുത്തിയിട്ട് ഹോട്ടലിലേക്ക് ഉന്തി നടത്തിച്ചു…………
ഹോട്ടലിൽ കയറി സമർ രണ്ടു കട്ടൻ ആവശ്യപ്പെട്ടു………..
മഴയും ആസ്വദിച്ചു അവർ രണ്ടുപേരും കട്ടൻചായ നുകർന്നു………….
കുറച്ചുകഴിഞ്ഞു മഴ തോർന്നു………..