“ഇവിടെ…………ഇവിടെ ചുരത്തിന്റെ അവിടെ നിന്ന്………….കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു………….”……………..രവി പറഞ്ഞു…………..
“പെണ്ണോ………….”………..അജയൻ ചോദിച്ചു………..
“അതേ………പെണ്ണ്………. അവന്റെ കാമുകിയാണെന്ന് തോന്നുന്നു…………..”…………..രവി പറഞ്ഞു………….
അജയന് ഒരു തീരുമാനവും പെട്ടെന്ന് എടുക്കാൻ സാധിച്ചില്ല……………
സമറിനോട് കളിക്കുന്നത് നല്ലതല്ലാ എന്ന് മറ്റാരേക്കാളും അജയന് നന്നായി അറിയാം……………
അവന്റെ പേര് പോലും അജയനിൽ ഭയം സൃഷ്ടിച്ചിരുന്നു…………
“ഡാ………..സ്നൈപ്പറേ…………….”………..അജയൻ വിളിച്ചു………….
“എന്താ അണ്ണാ…………”…………രവി മറുപടി കൊടുത്തു…………..
“നീ ഫോൺ കട്ട് ചെയ്യണ്ടാ………..ഞാൻ അയ്യായോട് എന്താ ചെയ്യേണ്ടത് എന്ന് ചോദിക്കട്ടെ……………”…………..അജയൻ പറഞ്ഞു…………….
“ശരിയണ്ണാ……………”……………..
അജയൻ ഫോണും പിടിച്ചുകൊണ്ട് മുറി തുറന്നിറങ്ങി പാഞ്ഞു……………..
(ഒന്നാമൻ,രണ്ടാമൻ,മൂന്നാമൻ………….എന്നിങ്ങനെ പേര് വെളിപ്പെടുത്താതെ ഞാൻ നേരത്തെ അവതരിപ്പിച്ച കഥാപാത്രങ്ങളെ ഓർമ ഉണ്ടാകും എന്ന് കരുതുന്നു……..)
അജയൻ ഓടി മൂന്നാമന്റെ അടുക്കലെത്തി……………..
മൂന്നാമൻ ഒരു ചാരുകസേരയിൽ കിടന്ന് വിശ്രമിക്കുകയായിരുന്നു…………….
അജയൻ ഓടി കിതച്ചു വരുന്നത് മൂന്നാമൻ കണ്ടു………….
“എന്താടാ ഈ ഉച്ചസമയത്ത് ഓടുന്നത്………..”…………മൂന്നാമൻ അജയനോട് ചോദിച്ചു…………
“അയ്യാ…………സമർ…………..”………….ഓടി വന്നതിന്റെ കിതപ്പിൽ അജയൻ പറഞ്ഞു……….
“എവിടെ………….”…………പെട്ടെന്ന് ചാരുകസേരയിൽ നിന്ന് ചാടിയെണീറ്റു ചുറ്റും നോക്കിക്കൊണ്ട് പേടിയോടെ മൂന്നാമൻ ചോദിച്ചു…………….
“ഇവിടെ അല്ലാ…………..”…………മൂന്നാമന്റെ ചാടി എണീൽക്കലും ഭാവവും കണ്ടിട്ട് അജയൻ പറഞ്ഞു………….
“പിന്നെ എവിടാണെടാ…………”………….മൂന്നാമൻ തെല്ല് ആശ്വാസത്തോടെ ചോദിച്ചു……………
“ചുരത്തിന്റെ അവിടെ………….”…………അജയൻ പറഞ്ഞു…………
എന്നിട്ട് സ്നൈപ്പർ രവി പറഞ്ഞ കാര്യങ്ങൾ അജയൻ മൂന്നാമനോട് പറഞ്ഞു……………
മൂന്നാമൻ കുറച്ചുനേരം ആലോചിച്ചു…………
എന്നിട്ട് അജയന്റെ കയ്യിൽ നിന്ന് ഫോൺ വാങ്ങി……….
“സ്നൈപ്പറേ………….”…………..മൂന്നാമൻ വിളിച്ചു………….
“അയ്യാ……………”………..രവി ആ വിളി കേട്ടു…………..
“നിന്റെ ആയുധം കയ്യിലുണ്ടോ…………….”…………..മൂന്നാമൻ ചോദിച്ചു…………….
“ഉണ്ട് അയ്യാ…………….”…………സ്നൈപ്പർ മറുപടി കൊടുത്തു……………
“എങ്കിൽ സമർ അലി ഖുറേഷി ഇന്ന് ചരിത്രത്തിന്റെ ഭാഗം ആകണം………….”……………..മൂന്നാമൻ കൽപ്പിച്ചു…………….
“ശരി അയ്യാ…………..”………….നെഞ്ചിൽ ഭയം തിങ്ങി നിറഞ്ഞെങ്കിലും സ്നൈപ്പർ രവി പറഞ്ഞു…………..
“പിന്നെ ഒരിക്കലും അവന്റെ അടുത്തുപോകുകയോ കണ്ണിൽ പെടുകയോ ചെയ്യരുത്…………..അങ്ങനെ ചെയ്താൽ പിന്നെ നീയാകും ചരിത്രത്തിന്റെ ഭാഗം ആകാൻ പോകുന്നത്…………….”…………..മൂന്നാമൻ മുന്നറിയിപ്പ് കൊടുത്തു………..