പരമു ഏട്ടന്റെ പൊറോട്ടയും ബീഫും തമ്മിലുള്ള മിക്സിങ് എത്തുമ്പോയേക്കും ഷാഹിയുടെ തീറ്റ കഴിയും………..
പിന്നെ കുറച്ചുനേരം ചായയും വെള്ളവും വലിച്ചുകേറ്റി പരമു ഏട്ടന് ഒപ്പമെത്താനുള്ള ഗ്യാപ് കൊടുക്കും…………
അടുത്തത് റെഡി ആയി കഴിഞ്ഞാൽ പിന്നെ വെള്ളവും വേണ്ട ചായയും വേണ്ട പൊറോട്ടയും ബീഫും വിശന്നുവലഞ്ഞ പട്ടിക്ക് എല്ലിൻകഷ്ണത്തിനോട് കാണിക്കുന്ന പരാക്രമം ആണ്………….
ഇതൊക്കെ കണ്ട് ഞാൻ ശെരിക്കും അന്തം വിട്ടു…………….
പരമു ഏട്ടനെ കൂടുതൽ ബുദ്ധിമുട്ടിക്കണ്ടാ എന്ന് കരുതി ഞാൻ പിന്നെ ഒന്നും ചോദിച്ചില്ല പക്ഷെ എന്റെ ഒഴിവ് കൂടി ഷാഹി നികത്തി………….
അവളുടെ തീറ്റ കണ്ട് അവിടെ കൂടിയിരുന്ന ബാക്കിയുള്ളവർ കൂടി എന്നെ നോക്കി…………
ഓരോന്നിന്റെയും വായിൽ കപ്പലോടാനുള്ള വെള്ളം വന്ന് നിറയുന്നുണ്ടായിരുന്നു അവളുടെ തീറ്റ കണ്ടിട്ട്……………
എനിക്ക് ആകെ ചിരി വന്നു……….പക്ഷെ അതാണെങ്കിൽ പ്രകടിപ്പിക്കാനും വയ്യ………….ഞാൻ ചിരി അടക്കി പിടിച്ചു നിന്നു…………..
ഒടുവിൽ ഒരു നാല് തവണ കൂടി പരാക്രമം കാണിച്ചതിന് ശേഷം ഷാഹി നിർത്തി………….
ഷാഹി നിർത്തിയത് കണ്ടിട്ട് പരമു ഏട്ടന്റെ കണ്ണിൽ ഒരു ആശ്വാസം ഞാൻ കണ്ടു…………
പരമു ഏട്ടൻ മുകളിലേക്ക് നോക്കി………….
“കാവിലമ്മേ നിനക്ക് നന്ദി…………..”………..ആശ്വാസത്തോടെ മുകളിലേക്ക് നോക്കി പരമു ഏട്ടൻ തൊഴുതു………….
“ഇനി വല്ലതും വേണോ………..”…………പരമു ഏട്ടൻ ഒരു ഫോർമാലിറ്റിക്ക് വേണ്ടി ചോദിച്ചു………….
“ഇനിപ്പോ…………..”……….ഷാഹി ഒന്ന് മുകളിലേക്ക് നോക്കി ആലോചിച്ചു…………
പരമു ഏട്ടൻ അതുകേട്ട് ഞെട്ടി…………..
കാവിലമ്മേ പണി പാളിയോ…………..
ബാക്കിയുള്ളവർ പരമു ഏട്ടനെ നോക്കി പല്ലുകടിച്ചു…………
“പന്നകിളവാ………….തനിക്ക് ഇനിയും മതിയായില്ല ല്ലേ…………….”……….ബാക്കിയുള്ളവർ ഉള്ളിൽ പിറുപിറുത്തു…………
“അല്ലെങ്കി ഇനിയൊന്നും വേണ്ടാ…………….”………..അതും പറഞ്ഞു ഷാഹി എണീറ്റു…………..
അപ്പോഴാണ് പരമു ഏട്ടന്റെ ശ്വാസം നേരെ വീണത്……………
എനിക്ക് അതുകണ്ട് ചിരി വന്നു…………….
ഷാഹി കൈ കഴുകുന്ന സ്ഥലത്തേക്ക് നടന്നപ്പോൾ അവളുടെ വഴി തടസ്സമായി നിന്നിരുന്ന ഒരു തടിയൻ പെട്ടെന്ന് ഒന്ന് തൊഴുതുകൊണ്ട് ഒഴിഞ്ഞുമാറി…………..
“പുരുഷു എന്നെ അനുഗ്രഹിക്കണം…………”…………..ആ തടിയന്റെ മനസ്സിൽ ഇപ്പൊ അതാകും എന്ന് എനിക്ക് തോന്നി………….
ഞാൻ അതും ഓർത്തു ചിരിച്ചുകൊണ്ട് കൈ കഴുകി……………
പോകാൻ നേരം പരമു ഏട്ടൻ അടുത്തേക്ക് വന്നു……………