“നീ ആദ്യം അതൊന്ന് തിന്നുനോക്ക്………..പിന്നെ നീ എട്ടുരൂപയുടെ പൊറോട്ടയ്ക്കും നാല്പത് രൂപയുടെ ബീഫിനും വേണ്ടി മുന്നൂറ് രൂപയുടെ ബസ് ടിക്കറ്റും എടുത്ത് മൂന്ന് മണിക്കൂറിന് മുകളിൽ യാത്ര ചെയ്ത് ഇങ്ങോട്ട് വരും…………”………..സമർ അവളോട് പറഞ്ഞു…………
“ഓഹോ……….എന്നാ അത് ഒന്ന് കാണണമല്ലോ………..”………..ഷാഹി പറഞ്ഞു………….
“അങ്ങോട്ട് നോക്ക്………..”……….സമർ പരമു ഏട്ടൻ അത് ഉണ്ടാക്കുന്ന ഭാഗത്തേക്ക് ചൂണ്ടി കാണിച്ചു…………
ഷാഹി അങ്ങോട്ടേക്ക് നോക്കി…………..
അവിടെ അതാ പരമു ഏട്ടൻ പൊറോട്ട കല്ലിന് മുന്നിൽ നിൽക്കുന്നു…………
പണ്ടത്തെ സിനിമയിൽ ജയൻ കുതിരയുടെ പുറത്ത് എണ്ണ തേക്കുന്നപോലെ പരമു ഏട്ടൻ പൊറോട്ടയുടെ പുറത്ത് അങ്ങ് എണ്ണ തേപ്പിച്ചു പിടിപ്പിച്ചു…………
എന്നിട്ട് അവനെയങ്ങ് കറക്കി കറക്കി പൊറോട്ട കല്ലിന്മേൽ അടിച്ചു……….
ആ അടിയിന്മേൽ ഒന്നും തീർന്നില്ല………പിന്നെ അവനെയങ്ങ് ചുരുട്ടിയെടുത്തിട്ട് കോൽ കൊണ്ട് പരത്തിയിട്ട് പൊറോട്ടകല്ലിന്മേൽ വെച്ച് ചുട്ടെടുത്തിട്ട് പിന്നെയും കൊടുത്തു നല്ല കിടിലൻ അടി…………
അങ്ങനെ അടിച്ചമർത്തലുകൾക്ക് ശേഷം അവനെ ഒരു വാഴയിലയിലേക്ക് ഇട്ടിട്ട് അവന്റെ മുകളിലൂടെ നല്ല നെയ്യുള്ള ബീഫ് കറി എടുത്ത് അങ്ങ് ഒഴിച്ചു……….. എന്നിട്ട് അതിന്റെ മേലിലേക്ക് ഒരു പൊറോട്ട കൂടി ഇട്ടിട്ട് ആ വാഴയില അങ്ങ് ചുരുട്ടി മടക്കി എടുത്തിട്ട് പിന്നെയും കൊണ്ടുപോയി പൊറോട്ട കല്ലിന്മേൽ ഇട്ടിട്ട് ഒന്നുകൂടി അവനെയങ്ങ് പൊളിച്ചെടുത്തു…………..
സാധനം റെഡി…………
ആ വാഴയിലയിൽ പൊതിഞ്ഞ പൊറോട്ടയ്ക്കും ബീഫിനുമൊപ്പം ആവി പറക്കുന്ന രണ്ട് കിടിലൻ ചായ കൂടി അവരുടെ മേശയിന്മേലേക്ക് വന്നു…………..
അപ്പോഴേക്കും ഷാഹിയുടെയും സമറിനെയും വായിൽ കപ്പലോടാൻ ഉള്ള വെള്ളം ഉണ്ടായിരുന്നു………….
ഷാഹി ആ വാഴയില പൊളിച്ചിട്ട് പൊറോട്ട ഒരു ചെറിയ പീസാക്കി എടുത്തിട്ട് അതിൽ കുറച്ചു ബീഫും കൂടി ഉരുട്ടിയെടുത്തിട്ട് വായിലേക്ക് വെച്ചു…………..
ഷാഹിയുടെ കണ്ണ് വികസിച്ചു വന്നു………..
അത് വായിൽ നിന്ന് വയറിലേക്ക് വിട്ടതിന് ശേഷം ഷാഹി അവന് അത്ഭുതപ്പെട്ടുകൊണ്ട് തന്റെ വലത്തേ കൈ ഉയർത്തി കാണിച്ചു………ഒപ്പം ആ തള്ള വിരൽ കൂടെ പൊന്തിയതോടെ സമറിന് ഒരു കാര്യം മനസ്സിലായി…………
അവൾ വീണു………….
പരമു ഏട്ടന്റെ കൈപുണ്യത്തിന് മുന്നിൽ ഷാഹിയും അടിയറവ് പറഞ്ഞു……………..
പിന്നെ അവിടെ ഒരു ഇന്ത്യാ പാക്കിസ്ഥാൻ യുദ്ധമാണ് അരങ്ങേറിയത്…………..
പാകിസ്ഥാൻ ഭീകരരെ ഇഞ്ചിഞ്ചായി കൊല്ലുന്ന പോലെ ഷാഹി പൊറോട്ടകൾ അടിച്ചുകയറ്റി…………..
ഷാഹിയുടെ തീറ്റയുടെ വേഗത്തിന് ഒപ്പമെത്താൻ പരമു ഏട്ടൻ നല്ലപോലെ കഷ്ടപ്പെട്ടു…………