മൂപ്പരെ പൊറോട്ടയും ബീഫും അത് വേറെ ഒരു ലെവൽ ആണ്……….. മറ്റു വിഭവങ്ങളും മോശം ആണെന്നല്ല പക്ഷെ ഒരിക്കൽ പരമു ഏട്ടന്റെ കടയിൽ ഇരുന്ന് പരമു ഏട്ടന്റെ പൊറോട്ടയും ബീഫും അടിച്ചവരുടെ നാക്കിൽ അതിന്റെ രുചി എന്നുമുണ്ടാകും………….
അത് ഒരിക്കലും അവർ മറക്കില്ല…………..
ബാംഗ്ലൂരിൽ നിന്ന് പുറപ്പെട്ടപ്പോൾ തന്നെ സമർ ഉറപ്പിച്ചതാണ് ഉച്ചയ്ക്ക് ഇവിടന്ന് വേണം ഭക്ഷണം കഴിക്കാൻ……….അതും പരമു ഏട്ടന്റെ സ്പെഷ്യൽ പൊറോട്ടയും ബീഫും……………
സമർ കടയുടെ മുൻപിലേക്ക് വണ്ടി നിർത്തി………….
ഷാഹി അപ്പോഴും ആ സ്ഥലത്തിന്റെ ഭംഗിയിൽ മുഴുകി ഇരിക്കുകയായിരുന്നു………………..
വിശപ്പ് ഒക്കെ ആവിയായി പോയെന്ന് തോന്നി………….
“പരമേട്ടോയ്…………”……………ജീപ്പിൽ നിന്നും ഇറങ്ങിയിട്ട് സമർ കടയിലേക്ക് നോക്കി വിളിച്ചു…………..
ഷാഹി സമറിനെ നോക്കി…………പിന്നെ കടയിലേക്കും……………
പെട്ടെന്ന് കടയിൽ നിന്നും ഒരു തല പുറത്തേക്ക് വന്നത് ഷാഹി കണ്ടു………….
“ഹഹാ…………ആരിത് സമർ കുഞ്ഞോ………….”…………പരമു ഏട്ടൻ പുറത്തേക്ക് വന്നു സമറിനെ കണ്ട് സന്തോഷത്തോടെ ചോദിച്ചു…………..
“സമർ തന്നെ……….”……….സമർ പറഞ്ഞു…………
പരമു ഏട്ടൻ അടുത്ത് വന്ന് സമറിനെ കെട്ടിപ്പിടിച്ചു……………
പ്രായം ഒരു അമ്പതിന് മുകളിൽ കാണും ഈ പരമു ഏട്ടന്………… കഷണ്ടിയാണ്…………താടി കുഴപ്പമില്ലാതെ ഉണ്ട്………..
ഒരു കൈലി മുണ്ടും ബനിയനും ആണ് വേഷം………….
സമർ ഷാഹിയെ പരമു ഏട്ടന് കാണിച്ചു കൊടുത്തു………….
“ഇത് ഷാഹി…………..എന്റെ………..എന്റെ ഫ്രണ്ടാണ്………….”………..എന്റെ ഫ്രണ്ടാണെന്ന് പറയാൻ വേണ്ടി സമർ ഒന്ന് വിക്കിയത് ഷാഹിയെ സന്തോഷിപ്പിച്ചപ്പോൾ അതാരാണെന്ന് പരമു ഏട്ടന് മനസ്സിലാക്കിക്കൊടുത്തു…………..
പരമു ഏട്ടന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു………….
“വാ മോളെ………..”……….പരമു ഏട്ടൻ ഷാഹിയെ അകത്തേക്ക് ക്ഷണിച്ചു………….
ഷാഹി ചിരിച്ചുകൊണ്ട് പരമു ഏട്ടനെ പിന്തുടർന്നു…………പിറകിൽ സമറും………….
“പരമേട്ടാ………….പൊറോട്ടയും ബീഫും രണ്ട് പ്ലേറ്റ് പൊന്നോട്ടെ…………പരമു ഏട്ടൻ സ്പെഷ്യൽ…………..”………..ഒരു മേശയുടെ മുന്നിൽ ഇരുന്നതിന് ശേഷം സമർ പരമു എട്ടനോട് പറഞ്ഞു………….
“ഹഹാ……….അത് പിന്നെ പറയണോ…………..”…………..പരമു ഏട്ടൻ ഉള്ളിലേക്ക് ചെന്നു………
അവർ ഭക്ഷണം ഉണ്ടാക്കുന്നതൊക്കെ അവിടെ ഇരുന്നുകൊണ്ട് കാണാം…………
“ഉച്ചയ്ക്കാണോ പൊറോട്ട…………..”……….വെള്ളച്ചാട്ടത്തിൽ നിന്ന് വീഴുന്ന വെള്ളതുള്ളികളുടെ ചീറ്റലിന്റെ തണുപ്പ് ആസ്വദിച്ചുകൊണ്ട് ഷാഹി സമറിനോട് ചോദിച്ചു………….