അവൻ വേദനയോടെ അബൂബക്കറിനെ നോക്കി………….
അബൂബക്കർ അവന് കണ്ണടച്ചു കാണിച്ചുകൊടുത്തു…………….
അടുത്ത നിമിഷം അബൂബക്കറിന്റെ ഉരുക്കുമുഷ്ടി അവന്റെ നെറ്റിയിൽ വന്നു പതിച്ചു…………….
അവൻ പിന്നിലേക്ക് വീണു…………വീഴുമ്പോൾ അവന്റെ കണ്ണ് താനേ അടഞ്ഞുപോയി……………
അവനെ ഒരു നിമിഷം നോക്കിയ ശേഷം അബൂബക്കർ ബാക്കിയുള്ള രണ്ടുപേരെ നോക്കി……………
അബൂബക്കറിന്റെ നോട്ടം കണ്ട് ഭയന്ന് അവർ വാൾ നിലത്തേക്ക് ഇട്ടു…………
അബൂബക്കർ ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് അടുത്തു……………
അബൂബക്കർ അവരുടെ മുന്നിൽ എത്തി……………..
“ഓഫർ പീരീഡ് കഴിഞ്ഞല്ലോ മക്കളെ…………”…………അബൂബക്കർ അവരോട് പറഞ്ഞു…………..
അവർ അതുകേട്ട് ഭയന്നു…………..
ധ്രുതഗതിയിൽ അബൂബക്കറിന്റെ കൈകൾ അവർ രണ്ടുപേരുടെയും ശരീരത്തിൽ ചലിച്ചു………….
അവരുടെ പല ശരീരഭാഗത്തും പെട്ടെന്ന് പെട്ടെന്ന് നാലഞ്ചു അടി കിട്ടി……………
അവരും ഫ്ലാറ്റ്……………
അബൂബക്കർ ചുറ്റുമൊന്ന് നോക്കി…………..
ഒന്നിലും അനക്കം കാണുന്നില്ല…………
സത്യത്തിൽ രണ്ടാമന് പിന്നെയും ജീവനുണ്ടായിരുന്നു…………വാൾ വീശാനുള്ള ആരോഗ്യവും ഉണ്ടായിരുന്നു………….കാരണം മൂന്നാമൻ അവന്റെ മേൽ വന്ന് വീണിട്ട് അവർ കുറച്ചുദൂരം ഞരങ്ങിപ്പോകുക മാത്രമേ അവന് കിട്ടിയിട്ടുള്ളൂ…………..
പക്ഷെ അബൂബക്കർ ബാക്കിയുള്ളവരെ തല്ലുന്നത് കണ്ടിട്ട് അവൻ പാതി ചത്തിരുന്നു……….. അതുകൊണ്ട് തന്നെ ബാക്കി പാതി ചാവാതിരിക്കാൻ വേണ്ടി അവൻ അനക്കമില്ലാതെ ആ ചെമ്മണ്ണിൽ മുഖം പൂഴ്ത്തി കിടന്നു…………….
അതാകുമ്പോ കുറച്ച് മണ്ണ് ദേഹത്ത് വീഴുകയെ ഒള്ളൂ അല്ലെങ്കി നാട്ടുകാർ എന്നെ ആറടി മണ്ണിൽ കുളിപ്പിച്ചുകിടത്തേണ്ട കോലത്തിൽ അബൂബക്കർ ആക്കും എന്ന് അവന് നന്നായിട്ട് അറിയാമായിരുന്നു…………..
അബൂബക്കർ എല്ലാവരെയും നോക്കിയതിന് ശേഷം അരയിൽ നിന്ന് ചുരുട്ട് എടുത്ത് കത്തിച്ചു………..
അബൂബക്കർ ചുരുട്ടിന്റെ പുക ആകാശത്തേക്ക് ഊതിക്കൊണ്ട് കാറിനടുത്തേക്ക് നടന്നു…………..
ഡോർ തുറന്ന് കാറിൽ കയറി അബൂബക്കർ വണ്ടി മുന്നോട്ടെടുത്തു…………
കാറിന്റെ വിൻഡോയിൽ കൂടി ചുരുട്ടിന്റെ പുക പുറത്തേക്ക് പോകുന്നത് രണ്ടാമൻ ആ ചെമ്മണ്ണിൽ കിടന്നുകൊണ്ട് തന്നെ നോക്കിക്കണ്ടു…………
■■■■■■■■■■■■■■■■■■■
“എനിക്ക് വിശക്ക്ണു…………..”………….നേരം ഉച്ചയോടടുത്തപ്പോൾ ഷാഹി സമറിനോട് കൊഞ്ചി…………..
“വിശക്ക്ണുവിന്റെ നാട് എവിടാ………….”…………സമർ അവളോട് കളിയായി ചോദിച്ചു…………..
“അയ്യാ…………..നല്ല വളിച്ച കോമഡി…………..”…………ഷാഹി തിരിച്ചടിച്ചു………….