അബൂബക്കർ കാറിന്റെ ബോണറ്റിൽ ചാരി ഇരുന്നു………..
അവർ അബൂബക്കർ ചെയ്യുന്നത് കണ്ണിമയ്ക്കാതെ നോക്കി നിന്നു……………
അബൂബക്കർ ഒന്നുകൂടി അവരെ നോക്കി………..
അബൂബക്കറിന്റെ ചുണ്ടിൽ ഒരു ചെറിയ സ്മിതം വിരിഞ്ഞുവന്നു…………..
“രണ്ടുകാലിൽ ഇനിയുള്ള കാലം ജീവിക്കണം എന്നുള്ളവർ ഇപ്പൊ തന്നെ ഓടിപ്പോയ്ക്കോ…………തല്ല് തുടങ്ങി കഴിഞ്ഞാൽ പിന്നെ ഈ ഓഫർ ഞാൻ തരില്ല…………….”…………അബൂബക്കർ അവരെ നോക്കി പറഞ്ഞു……………
അതുകേട്ട് അവർ കഷ്ടപ്പെട്ട് ഉമിനീർ ഒന്നിറക്കി…………
അവർ പരസ്പരം നോക്കി……………
പെട്ടെന്ന് അതിൽ നിന്ന് രണ്ടുപേർ വാൾ നിലത്തിട്ട് തിരിഞ്ഞോടി…………..
ബാക്കിയുള്ളവർ പേടിയോടെ അത് നോക്കി നിന്നു……………
അവർ തിരിഞ്ഞു അബൂബക്കറിനെ നോക്കി………….
“എന്നാ തുടങ്ങിയാലോ………….”…………അബൂബക്കർ ബോണറ്റിൽ നിന്നും എണീറ്റിട്ട് അവരോട് ചോദിച്ചു…………….
പേടിച്ചിട്ട് അവരുടെ കണ്ണ് തള്ളി…………….
അവരിൽ ഒരാൾ പെട്ടെന്ന് അബൂബക്കറിന് നേരെ വാളുവീശിക്കൊണ്ട് മുന്നോട്ട് വന്നു…………
അബൂബക്കർ പെട്ടെന്ന് തന്നെ കുനിഞ്ഞിട്ട് വാൾ വീശിയവന്റെ വയറിന്റെ വലതുഭാഗത്ത് മുഷ്ടിചുരുട്ടി ഒന്ന് കൊടുത്തു……………
വാൾ വീശിയവൻ പെട്ടെന്ന് നിന്നു……….. വാൾ വീശിയ അതേ പൊസിഷനിൽ അനങ്ങാതെ നിന്നു……………..
അവന് എന്തുപറ്റി എന്നറിയാതെ അവന്റെ കൂട്ടാളികൾ കണ്മിഴിച്ചു നോക്കി…………..
അബൂബക്കർ നിവർന്ന് നിന്നിട്ട് വാൾ വീശിയവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു………….
അവന്റെ കയ്യിൽ നിന്നും വാൾ ഊർന്നു വീണു………..
അബൂബക്കർ പിന്നെ ഒന്നും ചെയ്തതെ ഇല്ല…………
അവനിപ്പോഴും അതേ പൊസിഷനിൽ തന്നെ…………
എന്താണ് നടക്കുന്നത് എന്ന് മനസ്സിലാവാതെ അവർ പരസ്പരം നോക്കി…………..
പെട്ടെന്ന് അബൂബക്കറിന്റെ മുഖത്തെ പുഞ്ചിരി മാഞ്ഞു…………..
അത് രൗദ്രഭാവമായി മാറുന്നത് അവർ കണ്ടു……………
അബൂബക്കർ കാലുയർത്തി അവന്റെ നെഞ്ചിൽ ആഞ്ഞുചവിട്ടി…………
അവൻ പറന്നുകൊണ്ട് അവരുടെ നേരെ വീണു………..
അവർ ഒഴിഞ്ഞുമാറി………….
അവൻ നേരെ പോയി ഒരു കാറിന്റെ മുന്നിലെ ലൈറ്റ് പൊളിച്ചുകൊണ്ട് വീണു………….
അവൻ അവിടെ ഒരു അനക്കവുമില്ലാതെ കിടക്കുന്നത് അവർ ഭയത്തോടെ നോക്കി…………
പക്ഷെ ഇനി ഒരു തിരിച്ചുപോക്ക് അസാധ്യമായിരുന്നു………..
അവർ അബൂബക്കറിന് നേരെ അടുത്തു………..
ആദ്യം വന്നവനിൽ നിന്നും അബൂബക്കർ ഒഴിഞ്ഞുമാറി രണ്ടാമത് വന്നവനിൽ നിന്നും ഒഴിഞ്ഞുമാറി മൂന്നാമത് വന്നവന്റെ വാൾ വീശലിൽ നിന്നും ഒഴിഞ്ഞുമാറി നാലാമത് വന്നവന്റെ വാളിൽ നിന്നും ഒഴിഞ്ഞുമാറിയിട്ട് അബൂബക്കർ നാലാമത് വന്നവന്റെ പിൻകഴുത്തിലെ കോളറിൽ ഇടതുകൈകൊണ്ട് പിടിച്ചു…………