വാണ ക്രൈ

Posted by

അത്
അയയ്ക്കാനുള്ള നമ്പര്‍ വന്നിട്ടുണ്ട്. രാന്സം വെയര്‍ എന്ന ടൈപ്പ് സാധനം ആണ്. കാശ് കൊടുത്തില്ലേല്‍ ഡാറ്റ പോവും”

“മ്മടെ പട്ടി കൊടുക്കും കാശ്. വേണ്ട ഫയലൊക്കെ ആണ്‍ കുട്ട്യോള് കോപി ചെയ്തു വച്ചിട്ടുണ്ട്. നയ്യൊരു ഫോര്‍മാറ്റാ കൊടുത്ത്
വിന്‍ഡോസ്‌ പുതിയത് ഇടടാ. മ്മളോഡാ അവര്ടെ കളി. ഏതാണ്ടാ ഈ നാറ്യോള്” ജോമോന്‍ വഴി പറഞ്ഞു പൊട്ടിച്ചിരിച്ചു.

“ഷാഡോ വാറിയേഴ്സ് എന്നോ ബ്രൊക്കെഴ്സ് എന്നോ ഒരു ഗ്രൂപ്പ്‌ ആണ്”

“വാരിയര്‍ സമാജത്തിന്റെ പേരില്‍ ഒരു കേസാ കൊടുത്തിട്ട് നിയ്യ് ഫോര്‍മാറ്റാ ചെയ്യ്‌”

“അവരോന്ന്വല്ല ജോമോന്‍ ചേട്ടാ. ഇത് വാണാ ക്രൈ എന്ന കമ്പ്യൂട്ടര്‍ വോം ആണ്.”

“എന്തൂട്ട് പേര്. അത് ശെരി. അപ്പൊ ഇതൊക്കെ കണ്ടിട്ട് നമ്മള് ചെയ്യണ പണി വരെ അവര്‍ക്കറിയാം ലേ. മിടുക്കന്‍മാരാണല്ലോ”

“എന്ത് പണി?”

“വാണം ന്നല്ലേ നിയ്യിപ്പോ എഴുന്നെള്ളിച്ചേ?”

“ചേട്ടാ അതൊന്നുമല്ല സംഗതി. കാശ് കൊടുത്തില്ലെങ്കില്‍ നമ്മുടെ സിസ്റ്റം ഉപയോഗിക്കാന്‍ പറ്റില്ല. ഡാറ്റ പോവും.”

പഞ്ചായത്തിലെ ഡാറ്റയ്ക്ക് പുല്ലു വില കല്പിക്കുന്ന ജോമോന്‍ ചിരിച്ചു “ന്റെ പട്ടി കൊടുക്കും കാശ്. മ്മക്ക് വേണ്ടത് മ്മടെ
കയ്യില്ണ്ട് മന്സലായ നെനക്ക്. പോയ്‌ പണ്യോക്കാന്‍ പറേടാ ശവ്യോള്”

ക്യാമറ ബാക്ക് ടു അബുദാബി :

കിഴുക്കാം തൂക്ക് ക്യാമറ ഫീഡ് കണ്ട പഞ്ചവരില്‍ മല്ലു:

“ഇതൊരു നിലയ്ക്ക് പോവുന്ന ലക്ഷണം ഇല്ല!”

“വാട്ട്‌ ഹാപ്പന്റ് ?”

Leave a Reply

Your email address will not be published. Required fields are marked *