വാണ ക്രൈ (KAMBI JOKE)
BY – ദുര്‍വ്വാസാവ്
അബുദാബിയിലെ ഒരു ഇന്റര്‍നാഷണല്‍ ഹോട്ടല്‍. പത്താംനില മൂന്നു പ്രാവശ്യം കഴിഞ്ഞ് പിന്നെ മൂന്നാം നിലയില്‍ ഒരു അള്‍ട്രാ
ഡീലക്സ് സ്യൂട്ട്. മങ്ങിയ വെളിച്ചത്തില്‍ അഞ്ചു പേര് മുന്നിലുള്ള ലാപ്ടോപ്പുകളില് നോക്കി തല പുകയ്ക്കുന്നു. ക്യാമറയുടെ ആംഗിള്‍ ശെരിയല്ലാത്തത് കൊണ്ടുണ്ടായ കുഴപ്പം ആണ്. ക്ഷമിക്കണം. അവരുടെ കയ്യിലെ സിഗരറ്റുകള്‍ ആണ് പുകയുന്നത്. ലാപ്ടോപ് ലേയ്ക്ക് സൂം ചെയ്യുന്ന ക്യാമറ. ലീഡര്‍ എന്ന് തോന്നുന്ന ഒരാള്‍ സംസാരിക്കാന്‍ തുടങ്ങുന്നു.
“ഈ ഇന്റര്‍നെറ്റ് കമ്മ്യൂണിറ്റി നമ്മളെ നാറ്റിയ്ക്കാനുള്ള പുറപ്പാടാണ് എന്ന് തോന്നുന്നു.”
കൂട്ടത്തില്‍ മലയാളി എന്ന് തോന്നുന്ന ഒരു വിദ്വാന് വലതു പുരികക്കൊടി അല്പം മുകളിലേയ്ക്ക് വളച്ച് ലീഡറെ നോക്കി. “വൈ”
എന്ന ചോദ്യമായിരുന്നു മുദ്രയില്‍ മുഴുവന്‍. കഥകളി പഠിച്ചവന് ആണെന്ന് തോന്നുന്നു. പ്രേംജിയുടെ “ഏകലോചനം” സ്ഥിരമായി
മുഖത്ത് കാണുന്നത് പോലെ ഒരു ഭാവം. സ്ട്രോക്ക് വന്നാലും ഇങ്ങനെയാവും എന്ന് എന്റെ ക്യാമറാ മാന്‍. ( ഏകലോചനം
അറിയാത്തവര്‍ പ്രേംജി ഏകലോചനം എന്ന് ഗൂഗിള്‍ ഇമെജസില്‍ സേര്‍ച്ച് ചെയ്താല്‍ മതി )
ലീഡര്‍ തുടര്‍ന്നു “നമ്മള് നമ്മളെ സ്വയം വിളിക്കുന്നത് ഷാഡോ വാറിയേഴ്സ് എന്നാണല്ലോ. ഇവന്മാര് നമ്മളെ ഷാഡോ ബ്രോക്കെഴ്സ്
എന്ന് വിളിയ്ക്കുന്നു. ച്ഛായ് ! ഒരു കമ്മീഷന് എജന്റ്റ് ആയി തരം താഴ്ന്ന പോലെ തോന്നുന്നു.”
കൂട്ടത്തില്‍ ഒരുവന് വിളിച്ചു കൂവി “ഒരു ഇര കൂടി വീണിരിക്കുന്നു. ഹായ്!”
“ആരാണ്?” നാല് കണ്ഠങ്ങളില്‍ നിന്ന് പല പിച്ചിലുള്ള ചോദ്യമുയര്‍ന്നു.
“ദിസ് ഈസ് വണ്‍ കിഴുക്കാംതൂക്ക് പഞ്ചായത്ത് ഫ്രം ട്രിച്ചൂര്, കേരള. ഷാഡോ ത്രീ ദിസ് ഈസ് ഫ്രം യുവര്‍ ഏരിയ!”
മൂന്നാം നമ്പ്ര മല്ലുവിന്റെ പുരികക്കൊടി നിവര്‍ന്നു. “കൊള്ളാം. അവരുടെ ഫയല്‍സ് എല്ലാം എന്‍ക്രിപ്റ്റ് ചെയ്തു കഴിഞ്ഞില്ലേ!
വാണിംഗ് മെസ്സേജ് ഡിസ്പ്ലേ കൊടുത്തില്ലേ. അവരുടെ സിസ്റ്റം ഹാക്ക് ചെയ്തു അവിടെ ക്യാമറ ഉണ്ടെങ്കില്‍ അത് വഴി ഫീഡ് തരൂ.
അവര്‍ എന്ത് ചെയ്യുന്നു എന്ന് നമുക്ക് നോക്കാം”.
ഓക്കേ എന്ന് പറഞ്ഞു അഞ്ചില്‍ ഒരുവന് ക്യാമറ ഫീഡ് ശെരിയാക്കി കൊടുത്തു.
ക്യാമറ ടു കിഴുക്കാം തൂക്ക് പഞ്ചായത്ത്, കേരള :
“ഡാ പൌലോസേ, എന്തൂട്ടാണ്ടാ ബടെ ചോന്ന കളറില്‍ ഒരു മെസ്സേജ്. പണി പാളീന്നാ തോന്നണേ. മ്മടെ മറ്റേ ഫയലൊന്നും തൊറക്കാന്‍
കിട്ടുണൂം ഇല്ല” ജോമോന് നെഞ്ചത്തടിച്ചു.
പഞ്ചായത്തിലെ ടെക് വീരന് പാര്‍ട്ട് ടൈം ജീവനക്കാരന് പൌലോസ് ആണ്. പുള്ളി സംഗതി പരിശോധിച്ചു. പേപ്പര്‍ വായിക്കാത്ത
കൂട്ടത്തില്‍ ആയതിനാല്‍ ലോകത്തില്‍ നടക്കുന്ന സംഭവങ്ങള്‍ പലതും പുള്ളിയ്ക്ക് അജ്ഞാതമാണ്. പക്ഷെ സംഭവം പുലിവാലായി എന്ന്
പുള്ളിയ്ക്ക് വേഗം പിടി കിട്ടി. “ന്റെ മാതാവേ ! ചതിച്ചു എന്തോ വൈറസ് ആണ്.”
ആദ്യത്തെ കക്ഷി “ചതിച്ചു. ടണ്‍ കണക്കിന് ഫണ്‍ ആണ് പോയേക്കണേ. ഡാ കന്നാലി നയ്യത് വേഗം ഇട്ക്കാന്‍ നോക്ക്. കൊല്ലങ്ങളായി
സൊരുക്കൂട്ടിയ സംഗതികളാണ്”