ലൈഫ് ഓഫ് ഹൈമചേച്ചി

Posted by

ലൈഫ് ഓഫ് ഹൈമചേച്ചി

Life of Haimachechi bY Robin Hood | Latest stories by Robin Hood

 

ഇത് പത്തിരുപത്തഞ്ചു കൊല്ലം മുൻപ് കൊച്ചിയിൽ താമസിച്ചിരുന്ന ഹൈമ എന്ന് പറയുന്ന ഒരു സ്ത്രീയുടെ കഥയാണ്. അവരുടെ പേര് ഹൈമ. ഭർത്താവു കോളേജ് അധ്യാപകൻ. പനമ്പിള്ളി നഗറിൽ താമസിക്കുന്നു. രണ്ടു മക്കളുണ്ട്. ഒരു മാരുതി കാറുണ്ട്. അന്ന് കാർ എന്നത് ചുരുക്കം ചിലർക്ക് മാത്രം ഉണ്ടായിരുന്ന ആർഭാട വസ്തു ആയിരുന്നു. അങ്ങനെ എല്ലാം കൊണ്ടും നല്ല സെറ്റ് അപ്പ്.
ഹൈമചേച്ചിക്ക് എല്ലാ മാസവും ഒരു ദിവസം ഗുരുവായൂർ അമ്പലത്തിൽ തോഴൻ പോകുന്ന പതിവുണ്ട്. അന്ന് ഗുരുവായൂർ എറണാകുളം പുഷ്പുൽ ട്രെയിൻ ഒന്നും ഓടിത്തുടങ്ങിയിട്ടില്ല. അത് കരം ചേച്ചി ബസിൽ ആണ് യാത്ര. ചിലപ്പോൾ തൃശൂർ വഴി ട്രാൻസ്‌പോർട് ബസിൽ അല്ലെങ്കിൽ എറണാകുളം ഗുരുവായൂർ ലിമിറ്റഡ് സ്റ്റോപ്പിൽ. തിരിച്ചു വരവ് പലപ്പോഴും ലിമിറ്റഡിൽ എൻ എച്ച് 17 വഴി ആയിരിക്കും. അങ്ങനെ ഒരു പ്രാവശ്യം ചേച്ചി പതിവ് പോലെ ഈ വഴിക്കു ബസിൽ ഗുരുവായൂർ പോയി ത്തിയാലും കഴിഞ്ഞു തിരിച്ചു വരികയായിരുന്നു. ബസിൽ യാത്രക്കാർ താരതമേന്യ കുറവാണ്. സ്ത്രീകളുടെ ഒരു സീറ്റിൽ ചേച്ചി ഒറ്റക്കിരിക്കുന്നു. ചേച്ചിയുടെ വെള്ള സാരി കാറ്റിൽ പാറിപ്പറക്കുന്നുണ്ട്. തൊട്ടടുത്ത സീറ്റിൽ രണ്ടു പാവടക്കാരികളായ കോളേജ് കുമാരിമാർ ഇരുന്നു കുശലം പറയുന്നു. അതിനു മുൻപിലെ സീറ്റിൽ ഒരു വയസ്സായ സ്ത്രീ ഇരിക്കുന്നുണ്ട്. ബാക്കിൽ ആരൊക്കെ ഇരിക്കുന്നുണ്ടെന്നു നോക്കിയില്ല.
ചേച്ചിയെപ്പറ്റി പറഞ്ഞില്ലല്ലോ…ചേച്ചിക്ക് അന്ന് 35 വയസ്സ് പ്രായം. കണ്ടാൽ ദൃശ്യത്തിലെ മീനയേപ്പോലിരിക്കും.കുട്ടികൾ രണ്ടു പേർ. മൂത്തയാൾക്കു പന്ത്രണ്ടും രണ്ടാമത്തെ ആൾക്ക് ഒമ്പതും വയസ്സ് പ്രായം. അവർ സ്കൂളിൽ നിന്ന് വരുമ്പോഴേക്കും വീടെത്താം എന്ന പ്രദീക്ഷയിൽ ആണ് ഹൈമചേച്ചി. അങ്ങനെ ഇരിക്കുമ്പോഴുണ്ട് പെട്ടന്ന് സ്റ്റോപ്പ് അല്ലാത്ത ഒരു സ്ഥലത്ത് ബസ് നിറുത്തുന്നു. ഒരു മയക്കത്തിൽ ആയിരുന്ന ചേച്ചി ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു. നോക്കുമ്പോഴുണ്ട് ആരോ ബസ് തടഞ്ഞിരുന്നു. കൊടുങ്ങല്ലൂർ ആരെയോ വെട്ടിക്കൊന്നു , അവിടെ മിന്നൽ ഹർത്താൽ ആണ് അത് കൊണ്ട് ട്രിപ്പ് ഇവിടെ അവസാനിപ്പിക്കുകയാണ് എന്ന് പറഞ്ഞു കണ്ടക്ടർ. എല്ലാവരോടും അവിടെ ഇറങ്ങിക്കോളാൻ പറഞ്ഞു. അങ്ങനെ ഹൈമ അവിടെ ഇറങ്ങി.

Leave a Reply

Your email address will not be published. Required fields are marked *