രതിശലഭങ്ങൾ മഞ്ജുസും കവിനും 11
Rathushalabhangal Manjuvum Kavinum Part 11 | Author : Sagar Kottapuram | Previous Part
പേജുകൾ കുറവായിരിക്കും ക്ഷമിക്കുക
തിരക്കുകളൊഴിഞ്ഞാൽ കൂടുതൽ പേജുകളുമായി എത്താം – സാഗർ !
പത്തു പതിനൊന്നു മണിയടുപ്പിച്ചു ഞാൻ അന്നത്തെ ദിവസം കോയമ്പത്തൂരിലെ കമ്പനി ഓഫീസിലെത്തി .ജഗത് ആദ്യം എന്റെ സീനിയർ ആയിരുന്നെങ്കിൽ ഇപ്പോൾ പുള്ളി എന്റെ അസിസ്റ്റന്റ് ആണ് . അതിലുപരി കോയമ്പത്തൂർ ജീവിതത്തിൽ എനിക്ക് കിട്ടിയ മോശമല്ലാത്ത സുഹൃത്തും ആണ് .
എത്തിയ ഉടനെ ജഗത് എന്നെ സ്നേഹപൂർവ്വം സ്വീകരിച്ചു . വിവാഹത്തിന് പാലക്കാടു വെച്ച് കണ്ടതിൽ പിന്നെ ജഗത്തും ഞാനും ആദ്യമായി മീറ്റ് ചെയ്യുകയാണ് . വിവാഹ വിശേഷങ്ങളും ഹണിമൂൺ വിശേഷങ്ങളുമെല്ലാം എന്റെ കാബിനകത്തിരുന്നുകൊണ്ട് അയാൾ ആവേശത്തോടെ ചോദിച്ചറിഞ്ഞു.
“അപ്രം കവിൻ..എപ്പടി ഇറുക്ക് മാരീഡ് ലൈഫ് ? ”
കാബിനിൽ ആസനസ്ഥനായ ഉടൻ എന്റെ നേരെ മുൻപിലെ കസേരയിൽ ഇരുന്നുകൊണ്ട് ജഗത് ചോദിച്ചു .
കസേരയിലേക്ക് ചാരി കിടന്നു ഞാൻ ജഗത്തിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു .
“മ്മ്..ഫൈൻ ..ഉങ്ക മാഡം റൊമ്പ പാവം …അതുകൊണ്ട് കുഴപ്പം ഒന്നുമില്ല..”
ഞാൻ പയ്യെ പറഞ്ഞു ചിരിച്ചു .
“അപ്പടിയാ…റൊമ്പ സന്തോഷം കവി ..എന്ന സൊൽറത് , മഞ്ജു മാഡം വന്ത് മഹാലക്ഷ്മി മാതിരി ഒരു പൊണ്നു ,ഇരുന്താലും കടവുൾ വാഴ്ക്കയിലെ നിറയെ കഷ്ടം താൻ അതുക്ക് കൊടുത്തു വെച്ചത് ..മാഡം ലൈഫാ പട്രി നിനച്ചു സാർ [മഞ്ജുവിന്റെ അച്ഛൻ ] റൊമ്പ വറുത്തപ്പെട്ടെൻ..അറ്റ്ലാസ്റ്റ് ഉങ്കള മാതിരി ഒരുത്തരെ കടവുളേ മാഡം കൂടെ സെർത്തുവെച്ചാറു ..അതിനാലെ എല്ലാരുമേ റൊമ്പ ഹാപ്പി കവി….”
മഞ്ജുസിന്റെ പാസ്റ്റ് ഒക്കെ വള്ളിപുള്ളി തെറ്റാതെ അറിയാവുന്ന ജഗത് ഒടുക്കം ദൈവം തന്നെ നല്ല.ഒരുത്തനെ അവൾക്കു സമ്മാനിച്ചെന്നു പറഞ്ഞു സന്തോഷിച്ചു .
“മ്മ്…എന്ന ജഗത് ഉങ്കളുക്കു മലയാളം തെരിയും ലെ ..മലയാളത്തിലെയെ പേസുങ്കെ ..അപ്രം ഉങ്ക മാഡം അവളോ ഡീസന്റാ ?”
ഞാൻ ചിരിയോടെ പറഞ്ഞു അയാളെ നോക്കി.
“ഹ ഹ ..തെരിയും കവി ..പക്ഷെ എനിക്ക് തമിള് തന്നെ പറയുന്നതാ സുഖം ..മഞ്ജു വന്ത് ഇങ്കെ അവളോ വാട്ടി വന്തത് കെടായത്..ഇരുന്താലും അവരോടെ ബിഹേവിയർ എല്ലാം കൊടുത്തുവെച്ചതു സാർ..ഹാർഷ് ആയിട്ടു ആരോടും ഒന്നും പറയില്ല ..സിറിച്ചിക്കിട്ടെ തിട്ടുവാരു “