ഇരു കൂട്ടരും ബന്ധുക്കളാണെങ്കിലും കവിത എന്നെ വിളിച്ചുകൊണ്ട് നടക്കുന്നതും, ചാമ്പങ്ങായും മൾബറിയും പറിപ്പിക്കുന്നതും, ഞാൻ അവരുടെ വീട്ടിൽ പോകുന്നതും എല്ലാം ഇവർക്ക് എന്നോട് അത്രയും നാളും ഉണ്ടായിരുന്ന ബന്ധത്തിൽ പെട്ടെന്ന് ഒരു മുറിപ്പാടുണ്ടാക്കി.
അവർക്ക് മാത്രം സ്വന്തമായിരുന്ന എനിക്ക് മറ്റൊരു അവകാശി വന്നത് മൂന്നുപേർക്കും സുഖിച്ചിട്ടില്ലാ എന്ന് മുഖത്തു നിന്നും മനസിലാകുമായിരുന്നു.
ആര്യ ചേച്ചി തമാശ രൂപേണ അത് പറയുകയും ചെയ്തു, എന്തെന്നാൽ പ്രായത്തിൽ മൂത്തതായതിനാൽ ആര്യചേച്ചി പറയുന്നതിൽ ആരും തെറ്റിദ്ധരിക്കുകയില്ലായിരുന്നു.
“നിനക്കിപ്പോൾ ഞങ്ങളെ ഒന്നു വേണ്ടല്ലോ? വല്യ ആളായി പോയില്ലേ?”
“പിന്നെ ഒന്ന് പോ ചേച്ചി – ചുമ്മാ”
“ഹും വന്നവരൊക്കെ വന്നതു പോലെ പോകും. ഞങ്ങളെ ഇവിടുള്ളൂ കെട്ടോ”
“കവിത പാവമാ”
“ഓ പിന്നെ ഒരു പാവം, നീയൊരു മണ്ടനാ”
“അതെ സമ്മതിച്ചു”
“നീ സമ്മതിക്കേണ്ട കാര്യമൊന്നുമില്ല, ഞങ്ങൾക്കറിയാം” അതും പറഞ്ഞ് ചേച്ചിയും, അർച്ചനയും കിടന്ന് ചിരിച്ചു.
ആശ എന്റെ മുന്നിലേയ്ക്ക് പിന്നെ വന്നുമില്ല.
കവിതയെ പറയുന്നത് എനിക്കത്ര രുചിക്കുന്നൊന്നും ഇല്ലായിരുന്നു. എങ്കിലും ഞാൻ അത് കാര്യമാക്കിയില്ല. കവിതയേക്കാളും, അർച്ചനയേക്കാളും എനിക്ക് പ്രാണൻ ചേച്ചിയായിരുന്നു. എന്നാൽ പഴയതു പോലെ അടുക്കാൻ ചെറിയൊരു ഭയവും ഉണ്ടായിരുന്നു. ചേച്ചി എന്റെ ഹൃദയത്തിന്റെ ഗ്രാഫ് ശരിയായി മനസിലാക്കിയിട്ടുണ്ട് എന്നത് എനിക്ക് പിടികിട്ടിയതായിരുന്നു അതിന് കാരണം. എന്നാൽ എന്നോടുള്ള ചേച്ചിയുടെ പെരുമാറ്റത്തിൽ ഒരു വ്യത്യാസവും കാണാനും ഉണ്ടായിരുന്നില്ല.
ഒരു ദിവസം ആരുമില്ലാത്ത സമയത്ത് ഞാൻ അവരുടെ അടുക്കള വഴി കയറിയപ്പോൾ അർച്ചന പാലോ മറ്റോ തിളപ്പിക്കുകയായിരുന്നു. ഞാൻ വീടിന്റെ മുൻവശത്ത് പോയി പരിസരം എല്ലാം നിരീക്ഷിച്ചു. ഇല്ല. ആരുമില്ല. തിരികെ ചെന്ന് അർച്ചനയെ കെട്ടിപ്പിടിച്ചു.
അവൾ സഹകരിച്ചുമില്ല, നിസഹകരിച്ചുമില്ല!! ചെറിയൊരു പുഞ്ചിരിയോടെ ചുണ്ടുകൾ കൊണ്ടുള്ള ഫ്രഞ്ച് കിസിൽ ഞങ്ങൾ കുറച്ചു സമയം ഏർപ്പെട്ടു. എന്നിരുന്നാലും ആദ്യകാലത്തുണ്ടായിരുന്ന ഭ്രാന്തമായ ചുംബനങ്ങൾ അവളിൽ നിന്നും ഉണ്ടായില്ല. ഭയമായിരുന്നു കാരണം.
അതിൽ കൂടുതൽ അവിടെ ഒന്നും നടക്കില്ലായിരുന്നു. ആരുടേയോ കാൽപെരുമാറ്റം കേട്ടതിനാൽ ഞാൻ അവിടെ നിന്നും മാറി.
വന്നത് ഏതോ കച്ചവടക്കാരായിരുന്നു.
അയാൾ വീടിന്റെ ഉമ്മറത്ത് ക്ഷീണിച്ച് അച്ഛൻ വരുന്നതും പ്രതീക്ഷിച്ച് ഇരിപ്പുറപ്പിച്ചു.