“നിനക്ക് എന്നെക്കാളും ഇഷ്ടം ആര്യചേച്ചിയെ അല്ലേ?”
“അതെ പക്ഷേ നീ കരുതുന്ന തരത്തിലുള്ള ഇഷ്ടമൊന്നുമല്ല”
“ഹും എനിക്കറിയാം”
“എന്തറിയാം?”
“ഒന്നൂല്ല”
“പറ”
“ഒന്നുമില്ലെന്ന് പറഞ്ഞില്ലേ?”
“ഹാ എന്തോ പറയാനുണ്ടല്ലോ?, പറയ്”
“നിങ്ങളുടെ കിടപ്പൊക്കെ… എന്തിനാ എന്നെക്കൊണ്ട് പറയിക്കുന്നത്?”
“ഞങ്ങൾ അങ്ങിനെ കൂട്ടുകൂടി കിടക്കുന്നെന്നേയുള്ളൂ , ഇതുപോലൊന്നും ഞങ്ങൾ തമ്മിലില്ല”
“ആർക്കറിയാം” ഒരു പരിഹാസ ചിരിചിരിച്ച് അവൾ മറ്റെവിടേയ്ക്കോ നോക്കി.
“സത്യം”
“ആ”
“എന്തോന്ന് ആ? നിനക്ക് ഞങ്ങളെ സംശയമാ അല്ലേ?”
“ഇല്ല”
“ആ ഇല്ലായ്ക്ക് ഒരു ശക്തിയില്ലല്ലോ?”
“നിനക്ക് തോന്നുന്നതാ”
“നിനക്കറിയാമോ നിന്നോടുണ്ടായതു പോലൊക്കെ ആശയോടും എനിക്കുണ്ടായിരുന്നു”
അർച്ചനയുടെ മുഖത്ത് പകപ്പ്.
“എനിക്ക് സംശയം ഉണ്ടായിരുന്നു”
“അവളും ഞാനുമായി പിണങ്ങിയതിന്റെ പേരിലാണ് അവൾ ഇപ്പോൾ എന്നെ സൂക്ഷിക്കണം എന്ന് നിന്നോട് പറഞ്ഞത്. ഞാൻ കാണിച്ചു തരാം, അവളോട് ഞാനൊന്ന് ചോദിക്കുന്നുണ്ട്.”
“എന്റെ പൊന്നു ശ്യാമേ നീ വേണ്ടാത്ത പണിക്ക് പോകരുത്, ആകെ പ്രശ്നമാകും”
“എന്തോന്ന് പ്രശ്നം?”
“ഇതാ ഞാൻ ഒന്നും നിന്നോട് പറയാത്തത്”
“പറയേണ്ട”
എന്റെ ഉള്ളിൽ ആശയോട് തീർത്താൽ തീരത്ത ദേഷ്യം തോന്നി അതേസമയം അതേ കുറ്റം ചെയ്ത ആര്യചേച്ചിയോട് സങ്കടമാണ് ഉണ്ടായ വികാരം.
കുറെ നേരം അർച്ചന കാലുപിടിച്ചതിനാൽ ഞാൻ ഒന്നും ആരോടും ചോദിക്കില്ലാ എന്ന് സത്യം ചെയ്തു.
എന്നിരുന്നാലും ആര്യചേച്ചി എന്നെക്കുറിച്ച് മോശം അഭിപ്രായം അർച്ചനയോട് പറഞ്ഞത് എന്റെയുള്ളിൽ തീമഴപെയ്യിച്ചു.
മുഖമടച്ച് അടി കിട്ടിയത് പോലെ.
മാത്രവുമല്ല ഞങ്ങളെ പിന്തുടരുന്ന 4 കണ്ണുകൾ ആ വീട്ടിലുണ്ട് എന്ന ചിന്ത ഭയപ്പെടുത്തുന്നതായിരുന്നു.
“എടാ നീയിപ്പോ പോ, ആരെങ്കിലും കാണുന്നതിന് മുമ്പ്”
“ഇനി എന്നാ ഇങ്ങിനെ?”
“ഇങ്ങിനൊന്നും വേണ്ട”
“പിന്നെ?”
“വേണ്ടെടാ”
“വേണം”
“ഒന്ന് ചുമ്മാതിരി, ഇതൊക്കെ തെറ്റാ”
“കോപ്പ്, നിനക്കെന്നെ ഇഷ്ടമില്ലെങ്കിൽ അത് പറ”
“ഇഷ്ടമില്ലാഞ്ഞിട്ടാണോ ശ്യാമേ? നമ്മുടെ അവസ്ഥ നീ ഒന്ന് ഓർത്തു നോക്ക്, ആരെങ്കിലും അറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ല”
“ഓ പിന്നെ”
“ഒരു പിന്നേയുമല്ല, ഞാനിനി നിന്നോടില്ല ഇതു പോലൊന്നിനും”
“ഉറപ്പാണോ?”
“നീ പിണങ്ങല്ലേ? എനിക്ക് പേടിയായിട്ടല്ലേ?”
“ശരി, ഞാൻ പോകുവാ”