ഞാൻ …….. എന്തോന്നെടി …….. ഇയാളെ ആണോ നീ കെട്ടാൻ പോകുന്നത് …….
അവളുടെ മുഖത്തെ ആ വിഷമം കണ്ട് എനിക്കും നല്ല വിഷമം തോന്നി ……..
ഞാൻ ……. നിനക്ക് ആഗ്രഹം ഒന്നുമില്ലേ ?? ജീവിതത്തെ കുറിച്ച് …….
ലക്കി പുഞ്ചിരിച്ചുകൊണ്ട് എന്റെ മുഖത്ത് നിസ്സഹായതയോടെ നോക്കി ……..
അവൾ ദാ വരുന്നൂന്ന് പറഞ്ഞ് അകത്തേക്ക് പോയി ……… ഞാൻ തെങ്ങിൻ ചുവട്ടിൽ മദ്യപിച്ചു കൊണ്ടിരിക്കുന്ന അവളുടെ ചേട്ടന്റെ അടുത്തേക്ക് ചെന്നു …….. അവർ നിർബന്ധിച്ച്രതുകൊണ്ട് രണ്ടെണ്ണം അടിച്ചു …….. നല്ല കിണ്ണം വാറ്റ് ……. കുടലെല്ലാം കത്തുന്നതുപോലെ തോന്നി ….
ലക്കി വണ്ടിയുടെ അടുത്തേക്ക് നടന്നു വരുന്നത് കണ്ട് ഞാൻ അങ്ങോട്ട് നടന്നു …… അവൾ വണ്ടിയുടെ പിൻ സീറ്റിൽ ഒരു കവർ കൊണ്ടിട്ടു …….. ഞാൻ അകത്തേക്ക് നടന്നു …….. കൂടെ അവളുടെ ബന്ധു ചേട്ടനും കെട്ടാൻപോകുന്ന കിളവനും ……. ഞാൻ കയ്യിലുണ്ടായിരുന്ന 5000 രൂപ അവളുടെ ആ വയസ്സായ ബന്ധുവിനെ ഏൽപ്പിച്ചു ……….
ഞാൻ വണ്ടിയുടെ അടുത്തേക്ക് നടന്നു …….. ലക്കിയും എന്നോടൊപ്പം നടന്നു ……. ചേട്ടൻ ഓടി എന്റെ അടുത്ത വന്ന് …… ഒരു കുപ്പി വാങ്ങാനുള്ള ക്യാഷ് ചോദിച്ചു …….. ഞാൻ 1000 രൂപ അവനും കൊടുത്തു …….. സന്തോഷത്തോടെ അതും കൊണ്ടവൻ തെങ്ങിൻ ചുവട്ടിൽ പോയിരുന്ന് അവരുടെ പരിപാടികൾ വീണ്ടും തുടർന്നു ……….
ഞാൻ ….. എന്താടി കവറിൽ ???
ലക്കി …… ഇവിടുന്ന് പോയിട്ട് നോക്കിയാൽ മതി ……..
ഞാൻ ……… എന്നാൽ പോകട്ടെ …….. കല്യാണത്തിന് വിളിക്കണം …… നിന്നെ കണ്ടിട്ട് ആ കിളവനെ കെട്ടാൻ സമ്മതമാണെന്ന് തോന്നുന്നല്ലോടി ……..
ഒരു ഇടിയായിരുന്നു അതിനുള്ള മറുപടി …….
ഞാൻ അവളുടെ ചേട്ടനോട് ചോദിച്ചു ……… ഞാൻ ഇവളെ ഇപ്പോൾ തിരിച്ചുകൊണ്ടു വിടാം ……..
ചേട്ടൻ …….. എവിടെ പോകുന്നു ???
ഞാൻ …….. എന്റെ വൈഫിന് കുറച്ച് ഡ്രസ്സ് വാങ്ങണം ……… ലക്ഷ്മി കൂടി ഉണ്ടെങ്കിൽ ഒരു സഹായമായിരുന്നു ……. കൊണ്ട് പൊയ്ക്കോട്ടേ ……..
കെട്ടാൻ പോകുന്ന കിളവൻ ……. അതെ അതെ …… പെണ്ണുങ്ങൾക്കേ പെണ്ണുങ്ങളുടെ തുണിയെ പറ്റി അറിയാവൂ …. കൊണ്ട് പൊയ്ക്കോ ……..
അവൾ വണ്ടിയിൽ കയറി സീറ്റ് ബെൽറ്റ് ഇട്ടു ……. ഞാൻ വണ്ടി മുന്നോട്ടെടുത്തു …….
ഞാൻ ……. നമുക്ക് ഏതെങ്കിലും ഹോട്ടലിൽ കയറി വല്ലതും കഴിച്ചാലോ …….
ലക്കി ……. മും …….
ഞങ്ങൾ ഹോട്ടലിൽ കയറി ആഹാരം കഴിച്ചിറങ്ങി …………