അവൾ എന്നെ അയാൾക്ക് പരിചയപ്പെടുത്തി …….
ലക്കി ……. എന്റെ കൂടെ ജോലി ചെയ്യുന്ന കൂട്ടുകാരിയുടെ ഭർത്താവാ ……. വിവരം അറിഞ്ഞപ്പോൾ നാട്ടിൽ നിന്നും വന്നതാ ………
എനിക്കൊന്നും മനസ്സിലായില്ല ……. ഇവൾ യെന്തൊക്കെയാ പറയുന്നത് ………..
അവൾ ചായ എടുക്കാൻ അകത്തേക്ക് പോയി ………
ആ വൃദ്ധൻ എന്നോട് പറഞ്ഞു ……. ഈ പെണ്ണ് ദുബായിൽ പോയി ജോലി കിട്ടിയപ്പോൾ തന്തയും തള്ളയും നല്ല സന്തോഷത്തിലായിരുന്നു …….പാവം …….. ഇവൾക്ക് 25 വയസ്സാകാൻ പോകുന്നു …….. കെട്ടിച്ചു വിടേണ്ട പ്രായം ……. പിന്നെ ഇവളെ കെട്ടിച്ചു വിടാനൊന്നും ഞങ്ങളുടെ കയ്യിൽ കാശില്ല …. അപ്പോഴാണ് ഇവളെ ഇഷ്ടപ്പെട്ട് ഒരാൾ മുന്നോട്ട് വന്നത് ……… ഒരു രണ്ടാം കെട്ട് കാരനാ ….. അയാളുടെ നല്ല മനസ്സ് …… ഭാര്യ മരിച്ചുപോയി ……. ഞാനും എന്റെ മോനും അതങ്ങ് ഉറപ്പിച്ചു …….. ഇനി ദുബായിലൊന്നും പോണ്ടാന്ന് ഞാൻ അവളോട് പറഞ്ഞു …….. അയാൾ അകത്തേക്ക് കയറിപ്പോയി …… ലക്കി ചായയുമായി വന്നു …….. ഞാൻ ചായയുമെടുത്ത് അവളെയും കൂട്ടി എന്റെ കാറിനടുത്തേക്ക് നടന്നു ………
ഞാൻ …….. കല്യാണമൊക്കെ ഉറപ്പിച്ചപ്പോൾ സന്തോഷമായോ ???
അതിന് അവൾ മറുപടിയൊന്നും പറഞ്ഞില്ല ……..
ഞാൻ ……. തിരിച്ചു വരുന്നില്ലേ ………
അവൾ പുഞ്ചിരിച്ചുകൊണ്ട് എന്റെ മുഖത്തേക്ക് നോക്കി ……….
ഞാൻ ……. എന്തേ മൊബൈൽ സ്വിച്ച് ഓഫ് ആക്കിയത് ………
ലക്കി …… ആ ഫോൺ ഇവിടെത്തെ ചേട്ടൻ എന്തേ കയ്യിൽ നിന്നും പിടിച്ചു വാങ്ങി …….
ഞാൻ ……. നല്ല ഇടി കൊടുക്കാത്തതെന്തേ …….
ലക്കി ……. അയ്യോ ….. ചേട്ടൻ ഇവിടെത്തെ ഗുണ്ടയാ …….. അയാളാ എന്റെ കല്യാണം ഉറപ്പിച്ചത് ……..
ഞാൻ…… നിനക്ക് ഇഷ്ടമല്ലേ ???
ലക്കി ….. മുഹ് മുഹ് ………
ഞാൻ ……. അതെന്താ ???
മറുപടി പറയുന്നതിന് മുൻപ് അവളുടെ ആ ബന്ധു ചേട്ടനും അവളെ കെട്ടാൻ പോകുന്നവനും കൂടി ഞങളുടെ അടുത്തേക്ക് വന്നു …… അവർ മാന്യമായി ഞങ്ങളോട് പെരുമാറി ……. എന്നാലും നല്ല ഫിറ്റാണ് ……… ലക്കി ആദ്യം എന്നെ പരിചയപ്പെടുത്തി കൂട്ടുകാരിയുടെ ഭർത്തവനെന്ന് ……… ചേട്ടൻ കെട്ടാൻ പോകുന്ന ആളെ എനിക്ക് പരിചയപ്പെടുത്തി ……. പേര് രവി ….. ഒരു അൻപത് വയസ്സോളം കാണും ……. കഷണ്ടി ……. കുടവണ്ടിയും ചാടി ആടി ആടി എന്റെ മുന്നിൽ നിൽക്കുന്നു ……… അവർ രണ്ടുപേരും ഒരു തെങ്ങിന്റെ മൂട്ടിൽ പോയി ഇരുന്നു …….