മരുഭൂമിയും മധുരപലഹാരവും 1
MARUBHOOMIYUM MADHURAPALAHARAVUM | Author : AARKEY
ഞാൻ സാനീ ……. ദുബായിൽ ഒരു ആർക്കിടെക്ചർ കോൺസൾട്ടിങ്ങ് കമ്പനിയിൽ വർക്ക് ചെയ്യുന്നു ………. വീട്ടിൽ അച്ഛനും അമ്മയും മാത്രമേ ഉള്ളു ……… അച്ഛൻ അഡ്വക്കേറ്റ് സാജൻ ……… ‘അമ്മ ആനി നാട്ടിലെ ഒരു ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജ് പ്രഫസർ ……… അച്ഛന്റെ സാ യും അമ്മയുടെ നീ യും ആയപ്പോൾ എന്റെ പേര് സാനീ എന്നായി ……… അച്ഛൻ ഹിന്ദുവും ‘അമ്മ ക്രിസ്ത്യനും ആയതുകൊണ്ട് ഞാൻ ഒരു സങ്കരഇനമായി വളർന്നു ……
എനിക്കിപ്പോഴും അറിയില്ല ഞാൻ ഏത് മതക്കാരനാണെന്ന് ……. അച്ഛന്റെ കൂടെ അമ്പലത്തിലും ,,,,,, സൺഡേ അമ്മയുടെ കൂടെ പള്ളിയിലും പോകാറുണ്ട് ……….. ഞാൻ എന്റെ വിദ്യാഭ്യാസം നാട്ടിൽ പൂർത്തിയാക്കി നിൽക്കുമ്പോളാണ് ……. ‘അമ്മ പഠിപ്പിച്ച ഒരു കുട്ടിയുടെ സഹായത്തോടെ ഞാൻ ദുബായിൽ എത്തിയത് ………. ആദ്യം വളരെ ബുദ്ധിമുട്ടായിരുന്നു ….. തിരിച്ചു പോകാൻ വരെ തീരുമാനിച്ചതാ …….. എന്നെ കൊണ്ട് പറ്റുന്നില്ല …….. ഒരു ടു ബെഡ് റൂം ഫ്ലാറ്റിൽ ഞങ്ങൾ എട്ടുപേർ …….. നാല് ഫിലിപ്പിനോസും രണ്ട് ആഫ്രിക്കൻസും ഒരു പഞ്ചാബിയും ഞാനും ……… ആഫ്രിക്കൻസിനെയും ആ പഞാബിയെയും കൊണ്ട് ഒരു പ്രേശ്നവും ഇല്ല ………
പിനോയിസ് ഒരു രക്ഷയുമില്ല ……. ഞങ്ങൾക്ക് ഫ്രൈഡേ & സാറ്റർഡേ അവധിയാണ് ……. അപ്പോയെക്കും അവന്മാരുടെ ഗേൾ ഫ്രണ്ട്സ് വരും ……. പിന്നെ കുക്കിങ് ആയി വെള്ളമടിയായി ……… മിക്കപ്പോഴും ഞാൻ വെളിയിൽ നിന്നാണ് കഴിക്കുന്നത് ………. അവർ ഫുഡ് ഉണ്ടാക്കുന്ന രീതി കണ്ടാൽ മനം മറിക്കും ………. പിന്നെ ഞാനും മറ്റുള്ളവരും ഡെയിലി പുറത്തുനിന്നായി ഭക്ഷണം ………. ആഫ്രിക്കൻസ് നല്ല ആൾക്കാരാണ് ………. നമ്മുടെ ജയ്‌സിംഗ് എന്തൊക്കെയോ ഉണ്ടാക്കി കഴിക്കണമെന്നുണ്ട് …. പക്ഷെ പറ്റുന്നില്ല …………. അയാൾ നെയ്യിന്റെ ആളാ ……..
പിന്നെ ഞങ്ങൾ ഒരു സ്റ്റവ് ഒപ്പിച്ച് റൂമിൽ ചപ്പത്തിയൊക്കെ ഉണ്ടാക്കാൻ തുടങ്ങി ……….. ജയ്‌സിംഗ് കിടിലം കുക്കാണ് ……. BUT …. നെയ്യ് മുഖ്യമാണ് ……… എനിക്കപ്പോൾ 5000 dhs ആണ് സാലറി ….. കടിച്ചുപിടിച്ച് നാല് വർഷം കാലമാക്കി …….. അങ്ങനെ നാല് വർഷം കൊണ്ട് നല്ല രീതിയിൽ സാലറി മാറി …… ആ സമയത്ത് (6 വർഷം മുൻപ് 1 AED = RS 18 .15 ഇന്ത്യൻ മണി ) ഞാൻ രണ്ടാമത്തെ വിസ മാറി തിരികെ ദുബായിൽ എത്തി ……. അപ്പൊ എനിക്ക് വണ്ടിയും ലൈസൻസും ഒക്കെ ആയി ……….
ഒരു പഴയ ടയോട്ട കാമ്രി ആണ് എനിക്കുള്ളത് …….. നാട്ടിൽ മാരുതി 800 ഓടിച്ചു നടന്ന എനിക്ക് കാമ്രി കിട്ടിയാലുള്ള അവസ്ഥ ……… അപ്പോൾ ഞങ്ങൾ നാലുപേരും ചേർന്ന് ഒരു ഫ്ലാറ്റ് എന്റെ പേരിൽ വാടകയ്ക്ക് എടുത്തു ……… എനിക്കും രണ്ട് ആഫ്രിക്കൻസിനും ഓരോ വണ്ടികൾ വീതം ഉണ്ട് ജയ്‌സിംഗിന്റെ കയ്യിൽ നിന്നും ഞങൾ കാശൊന്നും വാങ്ങാറില്ല …….. ഞങ്ങളെക്കാൾ അയാൾക്ക് സാലറി വളരെ കുറവായിരുന്നു …….. അങ്ങനെ അടിച്ചു പൊളിച്ചു പൊയ്ക്കൊണ്ടിരുന്നപ്പോൾ ആണ് ……. എനിക്ക് അവിടെ നിന്നും മാറി പോകേണ്ട ഒരു അവസ്ഥ ഉണ്ടാകുന്നത് ……. ഒരു ചെറിയ പ്രൊജക്റ്റ് ആയിരുന്നു …… വേറാരും ഇല്ലാത്തതുകൊണ്ട് എന്നെ പറഞ്ഞു വിട്ടെന്ന് മാത്രം …….. എന്നെ കമ്പനി അജ്മാനിലേക്ക് പറഞ്ഞു വിട്ടു …… വിത്ത് പ്രൊമോഷൻ …….. പ്രൊമോഷൻ ഒരു സുഖിപ്പിക്കലിന് തന്നത്താണെങ്കിലും മനസ്സില്ലാമനസ്സോടെ ഞാൻ അജ്മാനിലേക്ക് പോയി …..