അച്ചോടി പൊന്നെ, ലീവിൻ്റെ ഒക്കെ ആവശ്യം ഉണ്ടാരുന്നോ?
ഉണ്ടാരുന്നു, എനിക്ക് ചേച്ചിയെ എത്ര കണ്ടാലും മതിയാവില്ല. അപ്പോ കിട്ടിയ അവസരം പാഴാക്കരുതെല്ലോ.
ശ്ശോ, എന്നാൽ ഒരു കാര്യം ചെയ്യാം, ഞാനും ഇന്ന് ലീവ് ഇടാം. എന്താ?
അത് കേട്ടപ്പോൾ, അവളുടെ കണ്ണുകൾ അതിശയത്തോടെ വിടർന്നു.
സത്യമായിട്ടും?
ആ… ഡി മുത്തെ. ഇന്ന് നമ്മൾ രണ്ടും മാത്രം.
ചേച്ചീ, രേണുവിന് അത് വിഷമം ആവുമോ?
ഏയ് അവൾക്ക് അങ്ങനെ ഒന്നും കാണില്ല, പക്ഷെ എന്തായാലും ഇപ്പൊ പറയണ്ട, വൈകിട്ട് വെരുമ്പോൾ പറയാം. അല്ലേൽ അവൾ ഇൻ്റർവ്യൂ കോൺസെൻട്രേറ്റ് ചെയില്ല ചിലപ്പോ.
ആ ശെരി ചേച്ചി, ഞാൻ പറയത്തില്ല. എനിക്ക് സന്തോഷം കൊണ്ട് ഇരിക്കാൻ വയ്യ. അവൾ എന്നെ കെട്ടിപ്പിടിച്ച് ചുണ്ടിൽ അമർത്തി ചുംബിച്ചു.
ഞാൻ പല്ല് തേച്ചിട്ടില്ല എൻ്റെ പൊന്നെ. ഞാൻ പറഞ്ഞു.
അത് സാരമില്ല, “എൻ്റെ” ചേച്ചി പെണ്ണല്ലേ. അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു. ഞാനും അവളെ കെട്ടിപിടിച്ച് കാൽ അവളുടെ മുകളിൽ കൂടെ ഇട്ട് ചേർത്ത് പിടിച്ചു.
രേണു ബാത്ത്റൂമിൽ നിന്ന് പുറത്ത് വന്നപ്പോൾ ഞങ്ങൾ രണ്ടും എണീച്ചു.
ഞാൻ ഒരു ടീഷർട്ട് എടുത്തിട്ടു എന്നിട്ട് ഞങ്ങൾ രണ്ടും കൂടെ രേണുവിനെ ഒരുക്കാൻ കൂടി. ഗായത്രി രേണുവിൻ്റെ ഡ്രസ്സ് എടുത്ത് തേച്ചു, ഞാൻ അവളുടെ മുടി ഹെയർ ഡ്രൈയർ കൊണ്ട് ഉണക്കി.
ഗായത്രി അപ്പോൾ തേച്ച ഡ്രെസ്സും കൊണ്ട് വന്നു, ഞങ്ങൾ അത് അവൾക്ക് ഇട്ട് കൊടുത്തു, ഗായത്രി അവളുടെ മുടി കെട്ടാൻ തുടങ്ങി, ഞാൻ അവൾക്ക് മെക്കപ്പ് ഇട്ടു. രേണുവിന് സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു.
മേക്കപ്പ് കുളമാക്കരുത് എന്ന് പറഞ്ഞ് ഞാൻ അവളുടെ കണ്ണ് തുടച്ചു.
ഞങ്ങൾ രണ്ടും കൂടെ രേണുവിനെ ഒരുക്കി സുന്ദരി ആക്കി. അവൾ ബാഗ് തുറന്ന് എല്ലാം എടുത്ത് വെച്ചിട്ടുണ്ടോ ഉണ്ടോ എന്ന് നോക്കി.