ഏയ് എനിക്ക് അങ്ങനെ ഒന്നും ഇല്ല ചേച്ചി, എനിക്ക് സന്തോഷമേ ഉള്ളു, ഞാൻ ഇവിടെ ഇല്ലേലും ചേച്ചിയെ നോക്കാൻ ആരേലും ഉണ്ടല്ലോ, പിന്നെ അവൾ നമ്മുക്ക് പറ്റിയ കൊച്ചല്ലേ.
ആ ഞാൻ ചുമ്മാ ഒന്ന് അറിയാൻ ചോദിച്ചാ.
ഞാൻ ബാത്ത്റൂമിൽ നിന്ന് ഇറങ്ങുമ്പോൾ ഗായത്രി റൂമിൽ ഉണ്ട്. അവൾ ലാപ്ടോപ് മടിയിൽ വെച്ച് കട്ടിലിൽ ഇരിക്കുന്നു. എന്നെ കണ്ടപ്പോൾ ഭയങ്കര സന്തോഷം.
മുത്തേ, ഒരു മൂന്ന് നാല് ദിവസം കഴിഞ്ഞ്, നിന്നെ ഈ റൂമിലോട്ട് മാറ്റാൻ നമ്മുക്ക് വാർഡനോട് സംസാരിക്കാം?
രേണു എന്നോട് ഇപ്പൊ അത് പറഞ്ഞേ ഉള്ളു ചേച്ചി, ഞാൻ എപ്പോ വേണേലും വരാൻ റെഡിയാ.
ഒരു രണ്ട് മൂന്ന് ദിവസം കഴിയട്ടെ. നീ റൂമിൽ ഉള്ളവരോട് പറഞ്ഞേക്ക് ഞാൻ നിന്നെ ജോലിയിൽ ഹെൽപ്പ് ചെയ്തു എന്നൊക്കെ.
അത് ഞാൻ ഇപ്പോളേ പറഞ്ഞു, ചേച്ചി കിടുവാ ഒത്തിരി പഠിക്കാൻ ഉണ്ട് ചേച്ചിടെ അടുത്ത് നിന്നും എന്നൊക്കെ.
അത് സത്യമല്ലേടി രേണു ചിരിച്ച് കൊണ്ട് പറഞ്ഞു.
പിന്നെ, നമ്മുക്ക് ഒരുമ്മിച്ച് ഇനി മെസ്സിൽ പോയാൽ മതി. ഒരു മൂന്ന് ദിവസം കഴിഞ്ഞ് വാർഡൻ്റെ അടുത്ത് പോയി സംസാരിക്കാം.
ഗായത്രി സന്തോഷത്തോടെ തലയാട്ടി.
നിങ്ങൾക്ക് രണ്ടും എന്തേലും കഴിക്കാൻ വേണോ? അതോ ഉച്ചയ്ക്ക് മെസ്സിൽ പോയി കഴിക്കുന്നെ ഉള്ളോ? രേണു ചോദിച്ചു.
ഉച്ചയ്ക്ക് മതി, ഞാനും ഗായത്രിയും പറഞ്ഞു. രേണു അപ്പോൾ ഒരു നൂഡിൽസ് ഉണ്ടാക്കി കഴിക്കാൻ പോയി.
അവൾക്ക് സമയത്ത് ഭക്ഷണം വേണം, അതിപ്പോ എന്തായാലും കുഴപ്പം ഇല്ല.
ഞാനും ഗായത്രിയും ജോലിയിൽ മുഴുകി, രേണു ഫോണിൽ തൊണ്ടി ഇരുന്നു. ഉച്ചക്ക് ഞങ്ങൾ മൂന്നും ഒരുമിച്ച് മെസ്സിൽ കഴിക്കാൻ പോയി.