ഗായത്രിയുടെ കണ്ണിൽ വെള്ളം നിറഞ്ഞു.
പിറ്റേ ദിവസം ഞാൻ ഓഫീസിൽ സംസാരിച്ച് ഒരു ആഴ്ച ലീവ് പറഞ്ഞു, അത് കഴിഞ്ഞ് ഒരു മാസത്തേക്ക് വർക്ക് ഫ്രം ഹോം ചെയ്യാനുള്ള അപ്പ്രൂവലും എടുത്തു.
ഗായത്രിയോട് ഒരാഴ്ച ഹെഡ് ഓഫീസിൽ പോയി പ്രൊജക്റ്റ് കംപ്ലീറ്റ് ചെയ്‌താൽ ഒരു മാസം വർക്ക് ഫ്രം ഹോം കിട്ടു എന്ന് കള്ളം പറഞ്ഞു, അതിന് വേണ്ടി നാളെ പോകണം എന്നും. ഞങ്ങൾ രണ്ടും രേണുവിനെ വിളിച്ച് ഒരു മാസം അവളുടെ കൂടെ നിക്കുന്ന കാര്യം പറഞ്ഞു, അവൾ സന്തോഷം കൊണ്ട് നിർത്താതെ കരഞ്ഞു, അത് കേട്ട് ഞങ്ങളും.
അന്ന് രാത്രി ഞാൻ കൊണ്ടുപോകാൻ ഉള്ളത് ഒക്കെ പാക്ക് ചെയ്തു, ഗായത്രിയും കൂടി എന്നെ സഹായിച്ചു. അതിരാവിലെ ഞാൻ അവളോട് യാത്ര പറഞ്ഞിറങ്ങി, എത്തേണ്ട സ്ഥലം ഞാൻ രേണുവിന് മെസേജ് അയച്ചു. അവൾ രാവിലെ ബസ്സിൽ കേറിയപ്പോൾ ഉടനെ എന്നെ വിളിച്ചു, നല്ല സന്തോഷത്തിൽ ആണ് കക്ഷി.
ബസ്സിൽ നിന്ന് ഞാൻ ഇറങ്ങുമ്പോൾ രേണു എന്നെ വെയിറ്റ് ചെയ്ത് നിൽപ്പുണ്ടാരുന്നു, അവൾ ഓടി വന്ന് എന്നെ കെട്ടിപിടിച്ചു.
ആരും ഇല്ലാരുന്നേൽ ഞാൻ ഇവിടെ ഇട്ട് ചേച്ചിയെ ഉമ്മ കൊണ്ട് മൂടിയെനേം, അവൾ പറഞ്ഞു.
ഞാൻ അവളെ വിളിച്ച് അടുത്തുള്ള ഹോട്ടലിൽ ഫുഡ് കഴിക്കാൻ കേറി, രേണു എന്റെ അടുത്ത് ചേർന്നിരുന്നു.
പേടി ഉണ്ടോ മുത്തേ നിനക്ക്? ഞാൻ അവളോട് ചോദിച്ചു.
ഏയ്, ചേച്ചി ഇല്ലെ എന്റെ കൂടെ, എനിക്ക് പേടി ഒന്നും ഇല്ല. അവൾ പറഞ്ഞു.
ഞങ്ങൾ ഫുഡ് കഴിച്ചിട്ട് അടുത്ത ബസ്സിൽ കേറി,
ബസ് എടുത്തപ്പോൾ രേണു എന്റെ തോളിൽ തല വെച്ച് കിടന്നു.
എല്ലാം ഇത്രേം പെട്ടെന്ന് നടക്കും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല അവൾ പറഞ്ഞു.