രേണു ഒരാഴ്ച വീട്ടിൽ പോകുന്നു എന്ന് ഗായത്രിയോട് പറഞ്ഞു, അന്ന് രാത്രി ഞങ്ങൾ മൂന്നും ഒരേ കട്ടിലിൽ കിടന്നുറങ്ങി.
പിറ്റേ ദിവസം ഞങ്ങൾ മൂന്നും ഒരുമിച്ചിറങ്ങി, ഒരു കടയിൽ കേറി ഫുഡ് കഴിച്ചിട്ട് ഞങ്ങൾ മൂന്നും യാത്ര പറഞ്ഞു, രേണു അവളുടെ വീട്ടിലോട്ടും, ഞാനും ഗായത്രിയും ഓഫീസിലോട്ടും
വൈകിട്ട് ഓഫീസിൽ നിന്ന് തിരിച്ച് വന്ന് ഞാനും ഗായത്രിയും മെസ്സിൽ ഇരുന്ന് സംസാരിച്ചു.
ചേച്ചി, എനിക്ക് ഒരു മാസം വർക്ക് ഫ്രം ഹോം എടുക്കാൻ ഉള്ള ഓപ്ഷൻ ഉണ്ട്. ചേച്ചിക്ക് പറ്റുമോ ഒരു മാസം വർക്ക് ഫ്രം ഹോം എടുക്കാൻ? അവൾ ചോദിച്ചു
അറിയില്ല ചക്കരേ ചിലപ്പോ കിട്ടുമാരിക്കും, ഞാൻ ചോദിക്കാം. ഞാൻ പറഞ്ഞു
അല്ല, അങ്ങനെ കിട്ടുവാണേൽ, നമ്മുക്ക് രേണു ജോലിക്ക് കേറുന്ന സ്ഥലത്ത് പോയി അവളുടെ കൂടെ ഒരു മാസം നിന്നാലോ? അവിടെ നിന്ന് ജോലി ചെയ്യാമെല്ലോ.
അത് നല്ല ഐഡിയ ആണെല്ലോ. അവളുടെ വിഷമം കുറച്ച് മാറും, പിന്നെ അവിടെ അഡ്ജസ്റ്റ് ചെയ്യാൻ ഉള്ള സമയവും കിട്ടും അവൾക്ക്. ഞാൻ പറഞ്ഞു.
പക്ഷെ ചേച്ചി, അവിടെ നമ്മുക്ക് മൂന്നും നിക്കാൻ ഉള്ള സ്ഥലം എടുക്കാനും, ഇവിടുത്തെ ഹോസ്റ്റൽ ഫീസ് അടക്കാനും എല്ലാം കൂടി എന്റെ കയ്യിൽ കാശ് തികയില്ല. ഗായത്രി മടിയോടെ പറഞ്ഞു.
കാശിന്റെ കാര്യം ആലോചിച്ച് നീ വിഷമിക്കുവേ വേണ്ട, അതൊക്കെ ഞാൻ അറേഞ്ച് ചെയ്തോളാം.
ഞാൻ എന്തായാലും നാളെ ഓഫീസിൽ സംസാരിക്കട്ടെ ഒരു മാസം വർക്ക് ഫ്രം ഹോം എടുക്കാൻ എന്തേലും വഴി ഉണ്ടോ എന്ന്. നമ്മുക്ക് അത് കഴിഞ്ഞ് അവളോട് പറയാം, വെറുതെ ആശ കൊടുക്കേണ്ട. ഞാൻ പറഞ്ഞു