ഗായത്രിയും വല്ലാതെ വിഷമത്തിലായി. അവൾ റൂമിൽ പോയപ്പോൾ രേണു വന്ന് എന്നെ കെട്ടിപിടിച്ച് കരഞ്ഞു.
എനിക്ക് ഒരു യോഗം ഇല്ലാത്തവൾ ആന്നെലോ ചേച്ചി, ഞാൻ എന്ത് ആഗ്രഹിച്ചാ എന്ന് അറിയാമോ, ഇനി നിങ്ങളേം കിട്ടത്തില്ല, അച്ചാച്ചിയേം കാണാൻ പറ്റത്തില്ല. അവൾ വിങ്ങിക്കൊണ്ട് പറഞ്ഞു.
നീ ഇരുന്ന് കരയാതെ രേണു, ഞാൻ എന്തേലും വഴി ഉണ്ടാക്കാം. എനിക്ക് അവളുടെ കരച്ചിൽ കണ്ട് വിഷമം തോന്നി.
ഞാൻ ഫോൺ എടുത്ത് അച്ചാച്ചിയെ വിളിച്ചു, ഞങ്ങൾ കുറെ നേരം സംസാരിച്ചു, രേണു എല്ലാം നഷ്ടപ്പെട്ട പോലെ ഭിത്തിയിൽ നോക്കിയിരുന്നു.
ഞാൻ ഫോൺ വെച്ചിട്ട് അവളുടെ അടുത്ത് വന്നിരുന്നു.
നാളെ അല്ലെ ഗായത്രിയെ ഇങ്ങോട്ട് റൂം മാറ്റുന്നെ? അപ്പൊ മറ്റെന്നാൾ നീ വീട്ടിൽ പോണം, ജോലി കിട്ടിയ കാര്യം എല്ലാം പറഞ്ഞ് സന്തോഷമായി ഒരു ദിവസം അവിടെ നിന്നിട്ട്, പിറ്റേ ദിവസം ഞാൻ പറയുന്ന സ്ഥലത്തോട്ട് വരണം.
ഞാൻ അവിടെ വന്ന് നിന്നെ പിക്ക് ചെയ്തോളാം, എന്നിട്ട് നമ്മുക്ക് ഒരുമിച്ച് അചാച്ചിയെ കാണാൻ പോകാം. ഒരാഴ്ച അവിടെ അടിച്ച് പൊളിക്കാം, ഞാൻ ഇപ്പൊ പുള്ളിയോട് എല്ലാം സംസാരിച്ച് സെറ്റ് ആക്കിയിട്ടുണ്ട്.
അപ്പൊ ചേച്ചിക്ക് ലീവോ? അവൾ കണ്ണ് തുടച്ച് കൊണ്ട് ചോദിച്ചു.
അതെല്ലാം ഞാൻ ശെരിയാക്കാം, എന്റെ പൊന്നിൻ കുടം വിഷമിക്കാതെ.
ചേച്ചി… രേണു എന്നെ കെട്ടിപിടിച്ച് എങ്ങലടിച്ചു. ഞാൻ അവളെ പതിയെ തലോടി. ആ രാത്രി അവൾ എന്റെ നെഞ്ചിൽ കിടന്ന് കരഞ്ഞുറങ്ങി.
ഞങ്ങൾ രാവിലെ എണീച്ച് ഗായത്രിയുടെ റൂമിൽ പോയി അവളുടെ സാധനങ്ങൾ എല്ലാം കൊണ്ട് വന്നു.
ആർക്കും ഒരു സന്തോഷം ഇല്ല.