നിനക്ക് വിശക്കുന്നോ പൊന്നെ? ഞാൻ ചോദിച്ചു.
ഇല്ല ചേച്ചി, എനിക്ക് വിശപ്പും ദാഹോം ഒന്നും വരുന്നില്ല. ചേച്ചിക്ക് വിശക്കുന്നോ? മെസ്സിൽ പോയി കഴിക്കാം വിശക്കുനേൽ.
എനിക്ക് വിശക്കുന്നില്ല മുത്തെ. നമ്മുക്ക് ഉച്ചക്ക് മെസ്സിൽ പോവാം, ഇടക്ക് വിശക്കുവാണേൽ എന്തേലും ഓൺലൈൻ ഓർഡർ ചെയ്യാം.
പിന്നെ നിനക്ക് പറയാൻ ഉള്ളത് ഒക്കെ പറ, എല്ലാം കേൾക്കാൻ റെഡി ആയി ഇരിക്കുവാ ഞാൻ.
അങ്ങനെ ചോദിച്ചാ എനിക്ക് എന്ത് പറയണം എന്ന് അറിയില്ല ചേച്ചി.
എനിക്ക് വിശ്വസിക്കാൻ വയ്യ, നിങ്ങളെ രണ്ടുപേരെയും കിട്ടിയെന്ന്, അതും എന്ത് സ്നേഹത്തോടെയാ ചേച്ചി എന്നോടും അവളോടും പെരുമാറുന്നത്.
അതെന്നാ ചക്കരെ? നിന്നോട് ആരും സ്നേഹം കാണിച്ചിട്ടില്ലേ?
എൻ്റെ ലൈഫിൽ എല്ലാരും ഭയങ്കര ഫേക്ക് ആ ചേച്ചി. അവരവരുടെ കാര്യം കാണാൻ വേണ്ടി മാത്രം സ്നേഹം അഭിനയിക്കും. ആദ്യം ഒന്നും എനിക്ക് അത് തിരിച്ചറിയാൻ പറ്റില്ലായിരുന്നു. ഇപ്പൊ ആളെ കാണുമ്പോൾ തന്നെ മനസ്സിലാവും.
പക്ഷെ ഒരു കാര്യം പറയട്ടെ, ചേച്ചി ഇപ്പൊ എന്നെ കാര്യം കാണാൻ മാത്രം ഉപയോഗിച്ചാലും ഞാൻ ചേച്ചിടെ പുറകെ നടക്കും. എനിക്ക് അത്രക്ക് ഇഷ്ടമാ.
അതെന്താ, നിനക്ക് തോന്നിയോ ഞാൻ കാര്യം കാണാനാ നിന്നോട് സ്നേഹം കാണിക്കുന്നേ എന്ന്?
ഏയ്, ചേച്ചിയും രേണുവും ഭയങ്കര ജെനുവിൻ ആയിട്ടാ എനിക്ക് തോന്നിയത്. ഞാൻ പറഞ്ഞത് അങ്ങനെ അല്ലായിരുന്നേലും ഞാൻ പുറകെ നടന്നെനേം എന്ന്.
നീ ഓരോന്ന് ആലോചിച്ച് കൂട്ടേണ്ട, നിന്നെ എനിക്ക് ഭയങ്കര ഇഷ്ടമാ എൻ്റെ തക്കുടു കൊച്ചേ. ഞാൻ അവൾക്ക് ഒരു ഉമ്മ കൊടുത്തു.