പോയിട്ട് വരട്ടെ? അവൾ ഞങ്ങളോട് പറഞ്ഞു.
നിനക്ക് ഇപ്പൊ ഒരു ജോലി ഉണ്ട, അത്കൊണ്ട് ഈ ജോലി കിട്ടിയില്ലേലും കുഴപ്പം ഇല്ല എന്ന് മനസിൽ വിചാരിച് സംസാരിച്ചാ മതി. ഒത്തിരി താഴ്ന്ന് വീണ് സംസാരിക്കരുത്, അങ്ങോട്ട് ചോദ്യം ചോദിക്കാനും മടിക്കരുത്. ഞാൻ പറഞ്ഞു
വെയിൽ കൊണ്ട് മേകപ്പ് വിയർത്ത് പോവരുത്. നടന്ന് പോവാതെ ഓട്ടോ വിളിച്ച് പോയാൽ മതി കേട്ടോ? ഗായത്രി പറഞ്ഞു
രേണു എല്ലാം തലയാട്ടി കേട്ടു.
നിൻ്റെ കയ്യിൽ ആവശ്യത്തിന് കാശ് ഉണ്ടോ?
ഉണ്ട് ചേച്ചി, അവൾ പറഞ്ഞു.
നിക്ക്, എൻ്റെ കാർഡ് കയ്യിൽ വെച്ചോ. എന്തേലും ആവശ്യം വന്നാൽ എടുക്കാമെല്ലോ. ഞാൻ അവൾക്ക് എൻ്റെ ക്രെഡിറ്റ് കാർഡ് എടുത്ത് കൊടുത്തു.
രേണു ഞങ്ങൾ രണ്ട്പേരേം കെട്ടിപ്പിച്ച് ഉമ്മ വെച്ചു. ഗായത്രി അവൾക്ക് വാതിൽ തുറന്ന് കൊടുത്തു. ഞാൻ ടീഷർട്ട് മാത്രം ഇട്ടിരിക്കുന്ന കൊണ്ട് കതകിന് പുറകിൽ നിന്നു.
ബെസ്റ് ഓഫ് ലക്ക് ചക്കരെ… ഞങ്ങൾ അവൾക്ക് റ്റാറ്റാ കൊടുത്തിട്ട്, ഗായത്രി വാതിലടച്ചു.
ഗായത്രി എന്നെ മുറുക്കി കെട്ടിപ്പിച്ചു.
ഇഷ്ടം പോലെ സമയം ഉണ്ട്, ഞാൻ പോയി പല്ലോക്കെ തേച്ച് ഫ്രേഷായി വരാം മുത്തെ. ഞാൻ അവൾക്ക് ഒരു ഉമ്മ കൊടുത്തു. നീ ഒരു മെയിൽ കമ്പോസ് ചെയ്ത് വെക്ക് എനിക്ക് ഇന്ന് ലീവിന് വേണ്ടി, ഞാൻ ലാപ്ടോപ് അവൾക് കൊടുത്തു.
ഞാൻ ബാത്ത്റൂമിൽ നിന്ന് ഇറങ്ങുമ്പോൾ ഗായത്രി ചായ ഇട്ട് വെച്ചിട്ടുണ്ട്, ഞാൻ അത് വാങ്ങി കുടിച്ചുകൊണ്ട് കട്ടിലിൽ ഇരുന്ന് മെയിൽ വായിച്ച് നോക്കിയിട്ട് അയച്ചു. അവൾ അപ്പോൾ വന്ന് എൻ്റെ അടുത്ത് ഇരുന്നു.