ആ ഫോൺ കട്ട് ആകുന്ന ആ ഒരു സമയം ഉണ്ടല്ലോ ശെരിക്കും അന്നാണ് എനിക്ക് ജോയോടുള്ള ഇഷ്ടം മനസ്സിലായത്… എനിക്ക് എന്തോ വല്ലാത്ത സങ്കടം വരുന്നുണ്ട്.. പക്ഷെ ഞാൻ അതൊന്നും പുറത്ത് കാണിച്ചില്ല, പിന്നെ range വന്നപ്പോൾ ജോ വാട്സാപ്പിൽ ഒരു മെസ്സേജ് അയച്ചു..
എനിക്ക് യാളുടെ ഒരു ഫോട്ടോ അയച്ചു തരുമോ എന്ന്….
എന്തിനാണെന്ന് ഒന്നും ഞാൻ തിരക്കി ഇല്ല ഞാൻ എന്റെ ഒരു ഫോട്ടോ അയച്ചു കൊടുത്തു.. കുറച്ചു കഴിഞ്ഞു എന്നെ ഇങ്ങോട്ട് വിളിച്ചു
ഞാൻ : hello
ജോ : ഡോ എനിക്ക് ഒരു കാര്യം പറയാൻ ഉണ്ട്
ഞാൻ : മ്മ്.. പറയ്
ജോ : യാൾ ഇത് എങ്ങനെ എടുക്കും എന്നൊന്നും എനിക്കരീല്ല.. എനിക്ക് ഇനിയും പറയാതിരിക്കാൻ വയ്യ
ഞാൻ : പറയടോ
ജോ : ( വിക്കി വിക്കി ) എനിക്ക് യാളെ ഇഷ്ടം ആണ്…. തിരിച്ചൊന്നും ഇപ്പോൾ പറയരുത് തെറ്റായി പോയെങ്കിൽ സോറി….
ഞാൻ : hello.. ഹെലോ…..
Range പോയി
ഞാൻ എത്ര നാൾ കൊണ്ട് കേൾക്കാൻ കൊതിച്ച വാക്കുകൾ ആണിത്… ഇതൊന്നു തുറന്നു പറയാൻ ആ കൊച്ചിന് ഡൽഹി വരെ പോകേണ്ടി വന്നു… എന്തായാലും ആ കൊച്ചിന്റെ വായിൽ നിന്നു തന്നെ അത് കേട്ടല്ലോ.. സന്തോഷം കാരണം പിന്നെയും എന്റെ കണ്ണുകൾ നിറഞ്ഞു..
പെട്ടന്ന് പിന്നെയും ജിയുടെ കാൾ വന്നു
ഞാൻ : hello
ജോ : ഞാൻ പറഞ്ഞത് കേട്ടായിരുന്നോ
ഞാൻ : ഇല്ല
ജോ : കേട്ടില്ലേ.. ഭാഗ്യം
ഞാൻ : എന്താ പറഞ്ഞത്..
ജോ : ഒന്നുമില്ല
ഞാൻ : എന്തോ ഒന്നു പറഞ്ഞു.. അത് പറ