പിന്നെയും ആ കൊച്ചിന് കുറിച്ച് ഓർക്കുമ്പോൾ മനസ്സിൽ എവിടെയോ ഒരു പ്രണയം പൂവിടും പോലെ.. മുരടിച്ചു പോയ എന്റെ മനസ്സിൽ പ്രണയത്തിന്റെ മൊട്ടുകൾ വിരിയും പോലെ അല്ല വിരിഞ്ഞു തുടങ്ങി… കാരണം ഞാൻ അറിയാതെ തന്നെ ആ കൊച്ചിന്റെ മെസ്സേജിന് വേണ്ടിയും കാളിന് വേണ്ടിയും ഒക്കെ കാത്തിരിക്കാൻ തുടങ്ങി.. എന്റെ ഒരു ദിവസത്തെ കാര്യങ്ങൾ മുഴുവനും ഞാൻ ആ കൊച്ചിനോട് പറയാൻ തുടങ്ങി തിരിച്ചു ആ കൊച്ചും അങ്ങനെ തന്നെ… പതിയെ പതിയെ ഒരു ദിവസം പോലും സംസാരിക്കാതെ ഇരിക്കാൻ പറ്റില്ല എന്നാവസ്ഥ വരെ എത്തി.. കളക്ഷൻ എടുക്കാൻ വരുമ്പോൾ എല്ലാവരെയും പോലെ ഒരാൾ പക്ഷെ ഫോൺ വിളിക്കുമ്പോൾ എന്റെ കൂട്ടുകാരൻ ആണോ എന്റെ കാമുകൻ ആണോ എന്തോ വേറൊരു ആളായിരുന്നു..
ജോ യ്ക്ക് എന്നെ ഇഷ്ടമാണ് എന്നുള്ളത് എനിക്ക് മനസ്സിലായി.. പല തവണ ജോ അത് എന്നോട് പറയാൻ ഒരുങ്ങിയിട്ടുണ്ട് പക്ഷെ പറഞ്ഞിട്ടില്ല.. തിരിച്ചു ഞാനും അങ്ങനെ തന്നെ.. എന്നെക്കാൾ 6 വയസ്സിനു ഇളയതായ ആ കൊച്ചിനോട് എനിക്ക് പ്രണയം…. പരസ്പരം ഞങ്ങളുടെ പ്രണയം പറയാതെ പറഞ്ഞു..ഫോണിൽ കൂടി സംസാരിച്ചു ഞങ്ങളുടെ ആ ഒരു ബന്ധം ബല പെടുന്നു എന്നല്ലാതെ വേറൊരു രീതിയിലും ഒന്നും വന്നില്ല.. ഒരു ദിവസം പോലും ഞങ്ങൾക്ക് പരസ്പരം മിണ്ടാതിരിക്കാൻ പറ്റാത്ത അവസ്ഥ ആയി.. ഏതേലും ഒരു ദിവസം ചേട്ടൻ ലീവ് എടുത്താൽ ചേട്ടൻ കുളിക്കുന്ന ടൈംലോ അല്ലെങ്കിൽ കിടക്കുമ്പോൾ എപ്പോഴേലും ഒക്കെ ഞാൻ വിളിക്കും…
അങ്ങനെ ഇരിക്കെ ഒരുനാൾ ജോ യുടെ കോളേജിൽ പോകേണ്ട എന്ത് കാര്യം വന്നു.. 6 ഡേയ്‌സ് ഇവിടെ കാണില്ല ഡൽഹി പോകണം എന്നൊക്കെ എന്റെ കൂടെ പറഞ്ഞിരുന്നു പക്ഷെ ജോ പോയി കഴിഞ്ഞപ്പോൾ ആണ് എന്റെ നെഞ്ച് പിടയ്ക്കാൻ തുടങ്ങിയത്.. മറ്റേത് ഒന്നുമില്ലേലും ഒരേ നാട്ടിൽ എങ്കിലും ഉണ്ടായിരുന്നു ഇപ്പോൾ ഓരോ മിനിറ്റ് കഴിയും തോറും ഞങ്ങൾ തമ്മിലുള്ള ദൂരം കൂടി വരികയല്ലേ.. ഇടയ്ക്ക് റേഞ്ച് ഉള്ളപ്പോൾ എപ്പോഴും വിളിക്കുന്നുണ്ട്….