സർ : പറ്റി കുരുക്ക് ചാടി.. അങ്ങനെ ഒന്നു വീണു
ഞാൻ : കുഴപ്പോം വല്ലോം ഉണ്ടോ..
സർ : ചെറിയ scratch അത്രെ ഉള്ളു
ഞാൻ : ഇപ്പോൾ വീട്ടിലാണോ അതോ ഹോസ്പിറ്റലിൽ ആണോ
സർ : ഞാൻ വീട്ടിൽ ഉണ്ട്..
ഞാൻ : അതൊന്നു അറിയാൻ വിളിച്ചതാ.. എങ്കിൽ കൊച്ചു റസ്റ്റ് എടുത്തോ
സർ : ( ഒന്നു ചിരിച്ചിട്ട് ) ok
ഫോൺ കട്ട് ചെയ്തു.. പുള്ളി എന്തിനാ ചിരിച്ചത്.. ആ…
കുറച്ചു കഴിഞ്ഞതും വാട്സാപ്പിൽ ഒരു ഫോട്ടോ വന്നു.. ആ കൊച്ചു ആണ്.. കയ്യിലെയും കാലിലെയും മുറിവിന്റെ ഫോട്ടോ..
ഞാൻ : എന്റെ ദൈവമേ ഇതാണോ ചെറിയ മുറിവ്
സർ : മ്മ് ഇത്രെയും ഉണ്ട്
ഞാൻ : ഇപ്പോൾ വേദന ഉണ്ട്
സർ : ഇല്ലെടോ നല്ല സുഗമാ.. ടാരിട്ട റോഡിൽ ഉരുണ്ട് വീണു മുറിയുമ്പോൾ നല്ല സുഖമല്ലേ ഹ ഹ
ഞാൻ : ഞാൻ ചോദിച്ചതാ സോറി
സർ : ഇല്ലെടോ.. ഇപ്പോൾ കുറവുണ്ട്..
ഞാൻ : എങ്കിൽ കൊച്ചു റസ്റ്റ് എടുത്തോ
സർ : മ്മ്
പിന്നെ ആണ് ഞാൻ ആലോചിച്ചത് അയ്യേ ഞാൻ എന്തിനാ കൊച്ചേ എന്ന് വിളിച്ചത്.. അതിനാകും ചിരിച്ചത്..
എന്തായാലും അതിനു ശേഷം ഞങ്ങൾ എപ്പോളും മെസ്സേജ് അയക്കും.. ചിലപ്പോൾ വിളിക്കും.. നല്ല ഒരു പാവം.. ഒരു ഡീസെന്റ് കൊച്ചു.. ഇപ്പോഴത്തെ കാലത്തും ഇങ്ങനത്തെ ആളുകൾ ഉണ്ടാകുമോ എന്തോ… കുറെ നാല് വരെ ഞങ്ങൾ അങ്ങോട്ട് വിളിക്കുകയും പറയുകയും ഒക്കെ ചെയ്തു പക്ഷെ ഒരിക്കൽ പോലും അത് തെറ്റായ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല.. എന്തോ അതുകൊണ്ടൊക്കെ എനിക്ക് ആ കൊച്ചിനോട് ഒരു വല്ലാത്ത ഇഷ്ടം കൂടി കൂടി വന്നു… അങ്ങനെ ഇരിക്കെ ഒരു നാൾ എന്റെ കൂടെ പറഞ്ഞു ഡോ എന്നെ കൊച്ചേ കുഞ്ഞേ എന്നൊക്കെ വിളിക്കുമ്പോൾ ഞാൻ എന്തോ കുഞ്ഞി കൊച്ചായ പോലെ..