“അക്ഷര ഞാൻ ജെറി ടെ കൂടി പോകുവാ… നമുക്ക് നാളെ കോളേജിൽ കാണാം ”
ഞാൻ പറഞ്ഞു … അത് കേട്ടതും അവളുടെ മുഖം മാറുന്നത് ഞാൻ കണ്ടു
“പോകുന്നോ എവിടെ… നീ എങ്ങും പോണില്ല എന്റെ കൂടെ വന്ന നീ എന്റെ കൂടെ തന്നെ പോയ മതി ”
“ഇല്ല ഇപോ അവൻ എന്റെ കൂടെ വരും നീ പോ ”
ജെറി നീരസത്തോടെ പറഞ്ഞു
“പറ്റില്ല .. ഇവനെ വീട്ടിൽ നിന്ന് അമ്മയുടെ സമ്മതത്തോടെ കൊണ്ടുവന്നത് ഞാൻ ആണ് ഇവനെ ഞാൻ തന്നെ കൊണ്ടുപോകും ജെറി പോ..”
അവളും വിട്ടില്ല
ഞാൻ ആണേൽ എന്ത് ചെയ്യണം എന്ന അവസ്‌ഥയിൽ നിന്നു
“കിരണേ നീ വന്നു വണ്ടിയിൽ കേറിക്കെ ” മൗനം ഭേദിച്ചു അക്ഷര പറഞ്ഞു
ഞാൻ ജെറിയെ നോക്കി അവൻ ആകെ കലിച്ചു നിക്കുകയാണ് .. കുറച്ചു നേരം എന്നെ നോക്കിയിട്ട് അവൻ അവന്റെ ബൈക്കിന് അടുത്തേക്ക് പോയ് വണ്ടി
സ്റ്റാർട്ട് ചെയ്ത് എന്റെ അടുക്കൽ വന്നു
“നിന്നോട് ഞാൻ ഇപ്പോഴും പറയുന്നു ഞാൻ പറയുന്നത് നിന്നോടുള്ള അസൂയ കൊണ്ടാണ് എന്നൊക്കെ ഇവൾ പറഞ്ഞു എന്നിരിക്കും എന്നാലും ഞാൻ പറയുവാ ഇവളെ വിശ്വസിക്കരുത് നീ … കുടിച്ച വെള്ളത്തിൽ പോലും … ബാക്കി നീ വരുന്നിടത്ത് കാണുക ”
ജെറി അതും പറഞ്ഞു വണ്ടി സ്റ്റാർട്ട് ചെയ്ത് പോയി
ഞാൻ അവൻ പോകുന്നതും നോക്കി ഞാൻ അവിടെ സ്തബ്ധനായി നിന്നു ..
“കിരണേ വാ ”
അവൾ വന്നെന്റെ തോളിൽ കൈ വച്ചപ്പോൾ ആണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്
“അയ്യേ.. നീ എന്തിനാ കരയുന്നെ ” അവൾ എന്റെ കണ്ണ് തുടച്ചു
ഞാൻ അവളുടെ കൈ തട്ടി ഒന്നും മിണ്ടാതെ കാറിൽ കയറി ഇരുന്നു
എന്റെ ആ ചെയ്തി കണ്ടു അമ്പരന്നു നിന്നിരുന്ന അക്ഷര പിന്നെ കാറിൽ വന്നു കയറി വണ്ടി സ്റ്റാർട്ട് ചെയ്‌തു