“എടാ നീ … ?? നീ എങ്ങനെ ഇവിടെ?
“പ്ഫ നായേ … ഞാൻ പൊന്മുടി ന്ന് ഫ്‌ളൈറ്റ് കേറി വന്നു എന്തേ നിനക്ക് പിടിച്ചില്ലേ ” ജെറി ഓടി വന്നെന്റെ കുത്തിനു കേറി പിടിച്ചു
“എടാ .. വിട് ഞാൻ … ഞാൻ എല്ലാം പറയാം…പ്ലീസ് ”
“നീ ഒരു മൈരും പറയണ്ട ഞാൻ കണ്ടോണ്ടിരിക്കുവാ രണ്ടും കൂടെ കാണിക്കുന്നത് ഒക്കെ … ഇങ്നെ ഒരു ഉണ്ണാക്കൻ നീ ഒരിക്കലും പഠിക്കില്ല ഇപോ കണ്ടില്ലേ?”
“എന്താ ജെറി കണ്ടത് ” അക്ഷര അതും പറഞ്ഞു ഞങ്ൾക്ക് അടുത്തേക്ക് വന്നു
ജെറി തിരിഞ്ഞവളെ രൂക്ഷമായി നോക്കി
“നീ ചോദിക്കണോ അതോ ഞാൻ തന്നെ ചോദിക്കണോ ”
ജെറി എന്നെ നോക്കി
ഞാൻ ഒന്നും മിണ്ടാതെ നിന്നു , അക്ഷര ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കുവാണ്
“ആരാ അവൻ അക്ഷര?” അവസാനം ഞാൻ തന്നെ ചോദിച്ചു
“ഹ അതാണോ .. അവൻ എന്നെ കല്യാണം കഴിക്കാൻ കച്ച കെട്ടി നടക്കുന്ന അച്ചന്റെ ഏറ്റവും അടുത്ത ഫ്രണ്ടിന്റെ മകൻ .. അവനു അച്ചന്റെ സ്വത്തിൽ ആണ് കണ്ണ് അല്ലാതെ വേറെ ഒന്നും അല്ല ”
അവൾ എന്തോ തമാശ പറയുന്ന പോലെ പറഞ്ഞു
“അത്രേ ഉള്ളൂ ?? ”
ജെറി വിശ്വാസം വരാത്ത പോലെ ചോദിച്ചു
“അതേ വേറെ എന്താ ജെറി ?”
അവൾ പുഞ്ചിരിച്ചു കൊണ്ട് ജെറിയുടെ നേരെ തിരിഞ്ഞു
“നിന്നോട് എനിക്ക് കുറച്ചു സംസാരിക്കണം ഒന്ന് വന്നേ ”
ജെറി എന്നെയും പിടിച്ചു വലിച്ചു കുറച്ചു ദൂരേക്ക് മാറി നിന്നു അക്ഷര അവിടെ കൈയും കെട്ടി ഞങ്ങളുടെയും നോക്കി നിന്നു
“മൈരേ എന്താ നിന്റെ ഉദ്ദേശ്യം??? ”
ജെറി അവൾ കേൾക്കില്ല ന്ന് ഉറപ്പിച്ച ശേഷം ചോദിച്ചു
“എന്താടാ ”
“മൈർ ഇങ്നെ ഒരു മലരൻ… നീ അവൾ പറഞ്ഞത് ഒക്കെ വിശ്വസിച്ചോ?? “